ആലത്തൂര്‍ ആര്‍. കൃഷ്ണന്‍െറ ജീവിതം നാടകമാവുന്നു

പാലക്കാട്: പാലക്കാട്ടെ പുരോഗമന പ്രസ്ഥാനത്തിന്‍െറ അമരക്കാരനും കാല്‍ നൂറ്റാണ്ട് കാലം എം.എല്‍.എയുമായിരുന്ന ആലത്തൂര്‍ ആര്‍. കൃഷ്ണന്‍െറ ജീവിതം നാടകമാവുന്നു. ചേരാമംഗലം ചാമുണ്ണി രചനയും സംവിധാനവും നിര്‍വഹിച്ച വീഴുമലയിലെ സൂര്യോദയമെന്ന നാടകത്തിന്‍െറ സ്ക്രിപ്റ്റ് കലക്ടര്‍ കെ. രാമചന്ദ്രന്‍ പ്രകാശനം ചെയ്തു. പ്രമുഖ നാടകകൃത്ത് കാളിദാസ് പുതുമന ഏറ്റുവാങ്ങി. പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം. കാസിം മാസ്റ്റര്‍, ടാപ് നാടക വേദി സെക്രട്ടറി എം.എസ്. ദാസ് മാട്ടുമന്ത, ആലത്തൂര്‍ സാംസ്കാരിക വേദി ചെയര്‍മാന്‍ കെ.സി. പ്രസേനന്‍, ലൈബ്രറി കൗണ്‍സില്‍ ആലത്തൂര്‍ താലൂക്ക് പ്രസിഡന്‍റ് എം.എ. നാസര്‍, ലൈബ്രറി കൗണ്‍സില്‍ പാലക്കാട് താലൂക്ക് സെക്രട്ടറി വി. രവീന്ദ്രന്‍ ചേരാമംഗലം എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക വേദി കണ്‍വീനര്‍ വി. ഓമനക്കുട്ടന്‍ സ്വാഗതവും എം.എം.എ. ബക്കര്‍ നന്ദിയും പറഞ്ഞു. ആലത്തൂര്‍ ആര്‍. കൃഷ്ണന്‍െറ ജീവിതകഥയും 1930 മുതല്‍ 1956 വരെയുള്ള പാലക്കാടിന്‍െറ സാംസ്കാരിക ഭൂമികയുമാണ് നാടകത്തിന്‍െറ ഇതിവൃത്തം. 40 ഓളം കഥാപാത്രങ്ങള്‍ അരങ്ങിലത്തെുന്ന നാടകം നവംബര്‍ ആദ്യവാരം മുതല്‍ അവതരിപ്പിച്ച് തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.