എടക്കരയില്‍ മിനിബസ് മറിഞ്ഞ് 26 പേര്‍ക്ക് പരിക്ക്

എടക്കര: മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 26 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് നാലരയോടെ പാലേമാട് ചുരുളിയിലാണ് അപകടം. പാലേമാട് നിന്ന് എടക്കരയിലേക്ക് വരികയായിരുന്ന ‘പള്ളത്ത്’ മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. ചുരുളി കയറ്റം കയറിവന്ന ബസ് ഇറക്കത്തില്‍ നിയന്ത്രണംവിട്ട് എതിരെവന്ന ഓട്ടോയിലിടിച്ച് മറിയുകയായിരുന്നു. പാലേമാട് ശ്രീ വിവേകാനന്ദ പഠനകേന്ദ്രത്തിലെ വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികളായ മൂത്തേടം കല്‍ക്കുളം കൈലാസനാഥ് (16), പാലാങ്കര പരശനാംകുന്നന്‍ ഷിബിന്‍ (17), കരുളായി മേലേക്കൂറ്റ് അഭിത്ത് (16), പൂക്കോട്ടുംപാടം സുമന്‍ (16), മുട്ടിക്കടവ് അര്‍ജുന്‍ (17), ചുള്ളിയോട് വൈഷ്ണവ് (17), പ്ളസ്ടു വിദ്യാര്‍ഥികളായ പുറപ്പൊയില്‍ പ്രജിഷ (17), രാജീവ് പാലേമാട് (17), ബി.എഡ് വിദ്യാര്‍ഥികളായ ഉണിച്ചന്തം പെരുങ്ങനികുന്നേല്‍ റോഷ്നി (22), ശ്രീജ എസ്. നായര്‍ മഞ്ചേരി (23), വിപിന്‍ പോത്തുകല്‍ (28), ലീമാ ചന്ദ്രന്‍ നിലമ്പൂര്‍ (26), പ്രബിന്‍ പള്ളിപ്പടി (28), അനീസ്ബാബു വണ്ടൂര്‍ (28), സജ്ന വെള്ളിമുറ്റം (22), ജ്യോതി കലാസാഗര്‍ (22), ബസ് ഡ്രൈവര്‍ പാലേമാട് കുന്ത്രയില്‍ ജോബിന്‍ (30), ചെക്കര്‍ പാലേമാട് കോല്‍ക്കാടന്‍ രാജേഷ് (28), ഓട്ടോ ഡ്രൈവര്‍ കരുനെച്ചി വെളിയങ്കോടന്‍ നിയാസ് (35), പെരുങ്കുളം വടക്കേചെരുവില്‍ പ്രവീണ്‍ (27), എടക്കര കിഴക്കേ പള്ളിക്കല്‍ സമീന (25), എടക്കര കളത്തിങ്കല്‍ സിഞ്ചു (22), പാതിരിപ്പാടം മഠത്തില്‍ സജീന (23), പാലാട് മംഗലശേരി തുളസി (22), കൗക്കാട് കാഞ്ഞിരവിള മഞ്ജു (25), ചുങ്കത്തറ അറക്കല്‍ അശ്വതി (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എടക്കരയിലെ സ്വകാര്യ ആശുപത്രികളിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിന്‍െറ വരവുകണ്ട് ഓട്ടോ ഉപേക്ഷിച്ച് ഓടുന്നതിനിടെ വീണാണ് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റത്. സ്കൂള്‍, കോളജുകള്‍ വിട്ട സമയമായതിനാല്‍ ബസില്‍ വിദ്യാര്‍ഥികളായിരുന്നു അധികവും. യാത്രക്കാരുടെ എണ്ണക്കൂടുതലാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. ഓടിക്കൂടിയ നാട്ടുകാരും എടക്കര പൊലീസുമാണ് മറിഞ്ഞ ബസില്‍നിന്ന് ആളുകളെ രക്ഷപ്പെടുത്തി ആശുപത്രികളിലത്തെിച്ചത്. ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് പാലേമാട്-എടക്കര റൂട്ടില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.