അരൂര്‍: വിശ്വകര്‍മദിനം അരൂരില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ചന്തിരൂര്‍ ശാഖയുടെ നേതൃത്വത്തില്‍ ശോഭായാത്ര, കലാകായിക മത്സരം, സമ്മേളനം എന്നിവ നടന്നു. ചന്തിരൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്നില്‍നിന്ന് ആരംഭിച്ച ശോഭായാത്ര ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. സമ്മേളനത്തില്‍ പ്രസിഡന്‍റ് എ.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.എം. മനോജ്, കെ.വി. ബിജു, കെ.കെ. മോഹനന്‍, സുദര്‍ശനന്‍ എന്നിവര്‍ സംസാരിച്ചു. സൗജന്യ പച്ചക്കറി വിത്ത് വിതരണവും നടന്നു. അരൂര്‍ വിശ്വകര്‍മ സമാജത്തിന്‍െറ നേതൃത്വത്തില്‍ ദേവരഥ ശോഭായാത്ര, പൊതുസമ്മേളനം എന്നിവ നടന്നു. സമാജം അങ്കണത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര പാവുമ്പായില്‍ ആചാരി കുടുംബയോഗത്തിന്‍െറ സ്വീകരണം ഏറ്റുവാങ്ങി തിരികെ വിശ്വകര്‍മ ഭവനില്‍ സമാപിച്ചു. സമ്മേളനം എ.എം. ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്‍റ് വി. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. വി. ശിവാനന്ദന്‍ ആചാരി, എം.എം. നടരാജന്‍, വസന്തകുമാര്‍, എന്‍. സുന്ദരന്‍ ആചാരി, അരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. പുഷ്പന്‍, പഞ്ചായത്തംഗം എ.എ. അലക്സ്, എന്‍.പി. ജയപ്രകാശന്‍, കെ.എന്‍. രാജന്‍, സുധ, ടി.എസ്. സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്ളസ്ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ അരൂര്‍ ഗവ. ഹൈസ്കൂളിന്‍െറ ഹെഡ്മാസ്റ്റര്‍ വസന്തകുമാറിനെ ചടങ്ങില്‍ ആദരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു. വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി എരമല്ലൂര്‍ ശാഖയുടെ നേതൃത്വത്തിലും വിശ്വകര്‍മദിനം ആഘോഷിച്ചു. സമ്മേളനം എഴുപുന്ന പഞ്ചായത്ത് പ്രസിഡന്‍റ് കെ.എക്സ്. തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എന്‍. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ടി.ടി. വിജയന്‍, പി.ബി. അനില്‍കുമാര്‍, കെ.ടി. ഉണ്ണികൃഷ്ണന്‍, കുമാരി വിശ്വനാഥന്‍, ടി.എസ്. ശ്രീജിത്ത്, ആര്‍. അപ്പു, കെ.എം. പുരുഷോത്തമന്‍, എസ്. ശശിധരന്‍, ലത കുട്ടന്‍, ചന്ദ്രിക, പി.ടി. പൊന്നപ്പന്‍ എന്നിവര്‍ സംസാരിച്ചു. രഥഘോഷയാത്രക്ക് സ്വീകരണവും നല്‍കി. കലാപരിപാടികളും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.