അച്ചന്‍കോവിലിലെ തേക്ക് കടത്താന്‍ ശ്രമം: അന്വേഷണം തുടങ്ങി

പുനലൂര്‍: അച്ചന്‍കോവില്‍ വനത്തില്‍നിന്ന് തേക്ക് മുറിച്ചുകടത്താന്‍ ഡിപ്പോയില്‍ ഇറക്കിയതിനെ കുറിച്ച് അന്വേഷണം തുടങ്ങി. 30 ലക്ഷത്തോളം രൂപയുടെ തേക്കുതടിയാണ് കടത്താനായി മുറിച്ച് ഇറക്കിയത്. ഇതു സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പുനലൂര്‍ ഫൈ്ളയിങ് സ്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.എഫ്.ഒ വൈ. വിജയന്‍െറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കടത്താനായി അച്ചന്‍കോവില്‍ ഡിപ്പോയിലിറക്കിയ തടി ഡി.എഫ്.ഒയും സംഘവുമാണ് കണ്ടത്തെിയത്. കൂടുതല്‍ അന്വേഷണത്തിന് ഫൈ്ളയിങ് സ്ക്വാഡ് റേയ്ഞ്ച് ഓഫിസറെ ചുമതപ്പെടുത്തി. അടുത്തിടെ അച്ചന്‍കോവില്‍ ഡിവിഷനിലെ വിവിധ റേയ്ഞ്ചുകളില്‍ നടന്ന തേക്ക് മരം അന്തിമവെട്ട് നടത്തിയ കൂപ്പുകളിലും പരിശോധന നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് അറിയുന്നു. കൂടാതെ അച്ചന്‍കോവില്‍ ഡിവിഷന്‍ അധികൃതരും അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരം തടിവില്‍പന വിഭാഗം ഡിവിഷന്‍െറ ചുമതലയിലാണ് അച്ചന്‍കോവില്‍ ഡിപ്പോ. ഇവിടെ നിന്ന് സ്ഥലം മാറിപ്പോയ മുന്‍ ഡിപ്പോ ഓഫിസറുടെ കാലത്താണ് കടത്താനായി തടി ഡിപ്പോയില്‍ ഇറക്കിയത്. സംഭവം പുറത്തറിഞ്ഞതോടെ മുന്‍തീയതി വെച്ച് വ്യാജ പാസുകള്‍ ഉണ്ടാക്കി അനധികൃതമായി ഇറക്കിയ തടി നിയമവിധേയമാക്കാനും ശ്രമം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.