അമ്മയും മകനും വീട്ടില്‍ മരിച്ചനിലയില്‍

ചങ്ങനാശേരി: കിടപ്പുമുറിയില്‍ അമ്മയെ കൊല്ലപ്പെട്ട നിലയിലും മകനെ ഹാളില്‍ തൂങ്ങിമരിച്ചനിലയിലും കണ്ടത്തെി. കുരിശുംമൂട് കടമാഞ്ചിറ പുത്തന്‍പറമ്പില്‍ ഗ്രേസി സ്കറിയ(74), മകന്‍ സോണി(34) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്തെിയത്. മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മദ്യലഹരിയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതാണെന്ന്് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മാമ്മൂട്ടിലെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സോണിയെ രണ്ടുദിവസമായി കാണാത്തതിനത്തെുടര്‍ന്ന് സുഹൃത്ത് റോയി ആന്‍റണി ചൊവ്വാഴ്ച രാവിലെ എട്ടിന് ഇവരുടെ വീട്ടിലത്തെിയപ്പോഴാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്. അടഞ്ഞുകിടന്ന വീടിന്‍െറ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനത്തെുടര്‍ന്ന് ഹാളിന്‍െറ ജനല്‍പാളി തുറന്നുനോക്കിയപ്പോഴാണ് സോണിയെ തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. ഇയാള്‍ ബഹളം വെച്ചതിനത്തെുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനത്തെുടര്‍ന്ന് കതകുപൊളിച്ച് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലില്‍ മുഖം മൂടിയനിലയില്‍ ഗ്രേസിയുടെ മൃതദേഹവും കണ്ടത്തെിയത്. മുറിക്കുള്ളില്‍ രക്തം പടര്‍ന്ന് ഒഴുകിയ നിലയിലായിരുന്നു. ഹാളിലും അടുക്കളയിലും രക്തക്കറയും ഉണ്ടായിരുന്നു. ഗ്രേസിയുടെ കഴുത്തിന്‍െറ ഇടതുഭാഗത്ത് ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. മുറിവേല്‍പിക്കാന്‍ ഉപയോഗിച്ച വാക്കത്തിയും കറിക്കത്തിയും രക്തംപുരണ്ടനിലയില്‍ പൊലീസ് അടുക്കളയില്‍നിന്ന് കണ്ടെടുത്തു. ഗ്രേസിയുടെ തലമുടി കത്തിയില്‍ പറ്റിപ്പിടിച്ചിരുന്നതായി ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. പാറേല്‍ പള്ളിയില്‍ ബുക്സ്റ്റാള്‍ നടത്തുന്ന ഗ്രേസിയുടെ ഭര്‍ത്താവ് സ്കറിയ 16 വര്‍ഷം മുമ്പ്് ഓട്ടോയിടിച്ച് മരിച്ചിരുന്നു. പിന്നീട് ഗ്രേസിയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സ്കറിയയുടെ മരണം കുടുബത്തെ മാനസികമായി തളര്‍ത്തിയിരുന്നു. നാട്ടുകാരും ബന്ധുക്കളുമായി സഹകരണമില്ലാതെയാണ് കുടുംബം കഴിഞ്ഞത്. ഇരുവര്‍ക്കും മാനസികാസ്വാസ്ഥ്യമുള്ളതായും ശാരീരികമായി ബുദ്ധിമുട്ടുള്ള ഗ്രേസിയെ പലപ്പോഴും സോണി പിടിച്ചുകൊണ്ടുവന്ന് കസേരയില്‍ ഇരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഹാളിലെ മേശപ്പുറത്തിരുന്ന സോണിയുടെ പഴ്സില്‍നിന്ന 9050 രൂപ ലഭിച്ചത് പൊലീസ് ബന്ധുക്കളെ ഏല്‍പിച്ചു. ചങ്ങനാശേരി ഡിവൈ.എസ്.പി കെ.ശ്രീകുമാര്‍, സി.ഐ കെ.കെ. സജീവ്, തൃക്കൊടിത്താനം എസ്.ഐ കെ.ജയകുമാര്‍, എസ്.ഐ ചെറിയാന്‍, ജമാലുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും കോട്ടയം ഫോറന്‍സിക് അസിസ്റ്റന്‍റ് ബി.എസ്.ജിജി, പൊലീസുകാരായ സിജോ ചണ്ടപിള്ള, രാജേഷ് കുമാര്‍, ജോര്‍ജുകുട്ടി എന്നിവരും സ്ഥലത്തത്തെി പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.