കോന്നി: കോന്നി ഇക്കോ ടൂറിസം സെന്‍ററില്‍ സെപ്റ്റംബര്‍ പകുതി വരെ ലഭിച്ചത് റെക്കോഡ് കലക്ഷന്‍. ഒന്നാം തീയതി മുതല്‍ 14ന് ഞായറാഴ്ച വരെ ലഭിച്ച വരുമാനം 2,73,310 രൂപയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ലഭിച്ച വരുമാനത്തിന്‍െറ ഇരട്ടിയാണ് ഈ വര്‍ഷം വര്‍ധന ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 1,30,360 രൂപ ആയിരുന്നു. ഗജ വിജ്ഞാനോത്സവം നടന്ന അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള വരുമാനം മാത്രം ടിക്കറ്റ് കൗണ്ടറില്‍ 1.55 ലക്ഷം ലഭിച്ചിരുന്നു. തിങ്കളാഴ്ച ഇക്കോ ടൂറിസം സെന്‍ററില്‍ അവധി ആയിരുന്നതിനാല്‍ ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം വനശ്രീ സ്റ്റാളില്‍ 14 ദിവസംകൊണ്ട് 2,80,839 രൂപ ലഭിച്ചു. എട്ടിനാണ് വനശ്രീ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ എത്തിയത്. 71, 478 രൂപ ലഭിച്ചു. മൂന്നിനാകട്ടെ കുറച്ചുപേര്‍ മാത്രം സാധനങ്ങള്‍ വാങ്ങിയപ്പോള്‍ 40,35 രൂപയിലേക്ക് കുറഞ്ഞിരുന്നു. ആനസവാരി ഇനത്തില്‍ 96,600 രൂപ ലഭിച്ചു. 650 പേര്‍ ആനസവാരി നടത്തി. 2013 സെപ്റ്റംബറില്‍ ആന സവാരി നടത്തിയത് 236 പേര്‍ മാത്രമായിരുന്നു. തണ്ണിത്തോട് പഞ്ചായത്തിലെ മുണ്ടവന്‍മൂഴിയില്‍ ആരംഭിച്ച അടവി ടൂറിസത്തിലെ കുട്ടവഞ്ചിയാത്രയിലൂടെ 2,51,600 രൂപ വനംവകുപ്പിന്‍െറ വരുമാനത്തിലേക്ക് എത്തി. ടൂറിസം രംഗത്ത് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വന്‍ പദ്ധതികള്‍ ആകര്‍ഷകങ്ങളായ വിഭവങ്ങളും വനംവകുപ്പ് വരും നാളുകളില്‍ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.