സീതാംഗോളി ടാര്‍ മിക്സിങ് പ്ളാന്‍റ് നിര്‍മാണം നിര്‍ത്തലാക്കി

കാസര്‍കോട്: സീതാംഗോളിക്കടുത്ത് കണ്ണൂര്‍ കുന്നില്‍ പുതുതായി നിര്‍മിക്കാന്‍ പദ്ധതിയിട്ട ടാര്‍ മിക്സിങ് പ്ളാന്‍റ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നുവെക്കാന്‍ കണ്ണൂര്‍ സ്കൂളില്‍ ചേര്‍ന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുറസാഖ്, ജില്ലാ പഞ്ചായത്തംഗം ശങ്കര്‍ റൈ മാസ്റ്റര്‍, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്‍റ് ചെനിയന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയന്ത പാട്ടാളി, സി.പി.എം ലോക്കല്‍ സെക്രട്ടറി ഇബ്രാഹിം, കുമ്പള സെന്‍റ് മോണിക്ക ചര്‍ച്ച് ഫാദര്‍ മാര്‍ഷല്‍ സല്‍ദാന, മുഗു അബ്ദുല്ല, സുബൈര്‍ ബംബ്രാണ, മുഖാരിക്കണ്ടം അബ്ദുല്ല, ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് ക്രാഫ്റ്റ, കണ്‍വീനര്‍ എ.കെ. ശാഫി, റസാഖ് ചിതുബയല്‍, കുദലം മൊയ്തീന്‍, കെ.എം. നസീര്‍, റഫീഖ്, ജമാല്‍, ബാബു മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. ജനവാസ കേന്ദ്രത്തില്‍ ടാര്‍ മിക്സിങ് പ്ളാന്‍റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് രംഗത്തിറങ്ങിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.