ഹരിപ്പാട്: തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ജോലി നേടാന്‍ പി.എസ്.സി റാങ്ക്ലിസ്റ്റിലുള്ളവര്‍ നടത്തുന്ന വേറിട്ട ശ്രമം ശ്രദ്ധേയമാകുന്നു. നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ലിസ്റ്റ് കാലാവധി തീരാറായതോടെ ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ നേരിട്ട് കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കുന്നു. 2012 ജൂണ്‍ 29ന് ലിസ്റ്റ് പുറത്തുവന്ന എല്‍.ഡി ക്ളര്‍ക്ക്, ലാസ്റ്റ്ഗ്രേഡ് തസ്തികകളിലേക്ക് പരീക്ഷയെഴുതി റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികളാണ് വേഗം നിയമനം ലഭിക്കുന്നതിന് വിവിധ സര്‍ക്കാര്‍ ഓഫിസുകളിലെ ഒഴിവുകള്‍ നേരിട്ട് കണ്ടത്തെി ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മൂന്നുവര്‍ഷ കാലാവധിയുള്ള ലിസ്റ്റ് 2015 ജൂണില്‍ തീരും. പുതിയ തസ്തിക സൃഷ്ടിക്കുന്നില്ളെന്ന ധനമന്ത്രിയുടെ അടുത്തകാലത്തെ പ്രസ്താവനയും ഉദ്യോഗാര്‍ഥികളെ അങ്കലാപ്പിലാക്കി. ഈ സാഹചര്യത്തിലാണ് ജില്ലയിലെ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഒരുമിച്ചുകൂടി വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങി ഒഴിവുകളുടെ എണ്ണം ശേഖരിക്കാനും സര്‍ക്കാറിനെ അറിയിക്കാനും അതുവഴി നിയമനം ലഭിക്കാനുള്ള അവസരം എളുപ്പമാക്കാനും മാര്‍ഗം കണ്ടത്തെിയത്. താലൂക്ക് അടിസ്ഥാനത്തില്‍ അഞ്ചുപേരടങ്ങുന്ന വിവിധ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഓരോ ഗ്രൂപ്പും വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കാര്‍ത്തികപ്പള്ളി താലൂക്ക് യൂനിറ്റില്‍ ഉള്‍പ്പെട്ടവര്‍ തോട്ടപ്പള്ളി കന്നാലി പാലം മുതല്‍ ഹരിപ്പാട് വരെയുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ കയറി. വിവരങ്ങള്‍ നല്‍കുന്നതില്‍ അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങള്‍ ഉദ്യോഗസ്ഥരില്‍നിന്നുണ്ടായതായി യൂനിറ്റ് അംഗം സുനില്‍കുമാര്‍ പറഞ്ഞു. ഒരു പഞ്ചായത്ത് ഓഫിസില്‍നിന്ന് ഉദ്യോഗസ്ഥന്‍ ഇറക്കിവിട്ടതായും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടി തങ്ങള്‍ ഭയപ്പെടുന്നില്ളെന്നും വിവരങ്ങള്‍ ബന്ധപ്പെട്ടവരില്‍നിന്നുതന്നെ സ്വീകരിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഓഫിസുകള്‍ കയറിയിറങ്ങും. ഓഫിസ് അധികൃതര്‍ ഒഴിവുകള്‍ സര്‍ക്കാറില്‍ അറിയിക്കാന്‍ പലപ്പോഴും വിമുഖത കാട്ടുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നുണ്ടെന്നാണ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ജില്ലാസെക്രട്ടറി വിനീഷ് പറയുന്നത്. 1082 പേരുള്ള ലിസ്റ്റില്‍നിന്നും ഇതുവരെ 328 നിയമനങ്ങളെ നടന്നിട്ടുള്ളു. കഴിഞ്ഞ ലിസ്റ്റില്‍ ഈ കാലയളവില്‍ എഴുനൂറിലധികം നിയമനം നടന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.