ചങ്ങനാശേരി: നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിനെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച അവിശ്വാസ പ്രമേയം ചൊവ്വാഴ്ചയും ബുധനാഴ്ചയും ചര്‍ച്ചക്കെടുത്ത് വോട്ടെടുപ്പ് നടക്കും. ഭരണസമിതിയിലെ സ്വതന്ത്ര അംഗങ്ങളായ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ റാണി വിനോദ്, സതീഷ് ഐക്കര എന്നിവരുള്‍പ്പെടെ 19 അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് കഴിഞ്ഞയാഴ്ച എല്‍.ഡി.എഫ് നേതാക്കള്‍ കൊല്ലം മുനിസിപ്പല്‍ റീജനല്‍ ജോയന്‍റ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിറങ്ങിയത്. നഗരസഭാ അധ്യക്ഷ സ്മിത ജയകുമാറിനെതിരെയുള്ള പ്രമേയം ചൊവ്വാഴ്ച രാവിലെ 10.30 മുതലും വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജിനെതിരെ ബുധനാഴ്ച രാവിലെ 10.30 മുതലും ചര്‍ച്ച ചെയ്യും. ഓരോ അവിശ്വാസ പ്രമേയവും ചര്‍ച്ച ചെയ്യാന്‍ ശരാശരി നാലു മണിക്കൂറും പിന്നീട് വോട്ടെടുപ്പിനും സമയം വേണമെന്നതിനാലാണ് രണ്ടു ദിവസങ്ങളിലായി നടത്തുന്നത്. 37 അംഗ നഗരസഭയില്‍ അഞ്ച് സ്വതന്ത്രരുള്‍പ്പെടെ 20 അംഗങ്ങളാണ് യു.ഡി.എഫ് ഭരണമുന്നണിക്ക്. എല്‍.ഡി.എഫിന് 17 അംഗങ്ങളുമുണ്ട്. യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന സ്വതന്ത്ര അംഗങ്ങളായ റാണി വിനോദ്, സതീഷ് ഐക്കര എന്നിവരെ അടര്‍ത്തിയാണ് എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവെച്ചത്. ഇവരുടെ പൂര്‍ണ പിന്തുണയുള്ളതിനാല്‍ അവിശ്വാസ പ്രമേയം വിജയിക്കുമെന്ന് എല്‍.ഡി.എഫ് അവകാശപ്പെടുന്നു. അവിശ്വാസ പ്രമേയം പാസായാല്‍ സി.പി.എം അംഗം കൃഷ്ണകുമാരി രാജശേഖരനെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കും സതീഷ് ഐക്കരയെ വൈസ് ചെയര്‍മാന്‍ പദവിയിലേക്കും മത്സരിപ്പിക്കാനാണ് എല്‍.ഡി.എഫ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.