പത്തനംതിട്ട: ശ്രീകൃഷ്ണ സ്മരണയില്‍ നാടും നഗരവും അമ്പാടിയായി മാറി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ശോഭായാത്രകള്‍ വീഥികളെ വര്‍ണാഭമാക്കി. ശ്രീകൃഷ്ണന്‍െറ ലീലാവിലാസങ്ങള്‍ അവതരിപ്പിച്ച അമ്പാടിക്കണ്ണന്മാരും ഗോപികമാരും വിവിധ പുരാണ കഥാപാത്രങ്ങളും നിശ്ചല ദൃശ്യങ്ങളും ശോഭായാത്രയില്‍ അണിനിരന്നു. ബാലഗോകുലങ്ങളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ശോഭായാത്രകള്‍. ജില്ലയില്‍ 60 മഹാശോഭായാത്രകളും 238 ഉപശോഭായാത്രകളും നടന്നു. ഉറിയടി, പ്രസാദവിതരണം, ഗോദാനം, സാംസ്കാരിക സമ്മേളനം, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു. പത്തനംതിട്ട, വടശേരിക്കര, റാന്നി, കോന്നി, ഏഴംകുളം, അടൂര്‍, ഓമല്ലൂര്‍, കൊടുമണ്‍, മലയാലപ്പുഴ, ഇലന്തൂര്‍, പന്തളം, കുളനട, തട്ട, തിരുവല്ല, മല്ലപ്പള്ളി, എഴുമറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഹാശോഭായാത്രകള്‍ നടന്നു. കൊടുമണ്‍ മണ്ഡലത്തിലെ ശോഭായാത്രയോടൊപ്പം സംയുക്തമായി മഹാശോഭയാത്രയായി വൈകുണ്ഠപുരം ക്ഷേത്രത്തില്‍ സംഗമിച്ചു. അടൂര്‍: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നടന്ന ശോഭായാത്ര അടൂര്‍ നഗരവും ഗ്രാമവീഥികളും അമ്പാടിയാക്കി. ബാലഗോകുലം അടൂര്‍ താലൂക്ക് കമ്മിറ്റി ആഭിമുഖ്യത്തില്‍ 13 മണ്ഡലങ്ങളില്‍ 66 ശോഭായാത്ര നടന്നു. ഏനാത്ത് മണ്ഡലം ആഭിമുഖ്യത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ ശോഭായാത്ര നടന്നു. മണ്ണടി മണ്ഡലം ആഭിമുഖ്യത്തില്‍ ഇടത്തിട്ടകുളങ്ങര ദേവീക്ഷേത്രത്തില്‍നിന്ന് തുടങ്ങിയ ശോഭായാത്ര ഏനാത്ത് ടൗണ്‍ ചുറ്റി ക്ഷേത്രത്തില്‍ തിരിച്ചത്തെി. നിലക്കല്‍ മഹാദേവക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് കടമ്പനാട് ഭഗവതി-ശ്രീധര്‍മ ശാസ്ത ക്ഷേത്രത്തില്‍ സമാപിച്ചു. ഏറത്ത് മണ്ഡലത്തില്‍ മൂന്നിടങ്ങളിലായാണ് ശോഭായാത്ര നടന്നത്. തെങ്ങമം മണ്ഡലം ആഭിമുഖ്യത്തില്‍ തോട്ടുവ, തെങ്ങമം, തോട്ടമുക്ക് എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച് ഭരണിക്കാവില്‍ ക്ഷേത്രത്തിലും വിഷ്ണു ശിവശക്തി ക്ഷേത്രത്തില്‍നിന്ന് തുടങ്ങി കാഞ്ഞിക്കല്‍ ക്ഷേത്രത്തിലും സമാപിച്ചു. പള്ളിക്കല്‍ മണ്ഡലം ആഭിമുഖ്യത്തില്‍ പള്ളിക്കല്‍ പടിഞ്ഞാറ്, കിഴക്ക് എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച് ഗണപതി ക്ഷേത്രത്തിലും പ്ളാക്കാട്ട് നാഗരാജക്ഷേത്രം, ഹിരണ്യനല്ലൂര്‍ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ശോഭായാത്ര നടന്നു. ആലുംമൂട് ജങ്ഷന്‍, പഴകുളം, അമ്പാടി ജങ്ഷന്‍ പുള്ളിപ്പാറ കോയിക്കല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച് പുന്തലവീട്ടില്‍ ദേവീക്ഷേത്രത്തില്‍ സമാപിച്ചു. അടൂര്‍ മണ്ഡലം ആഭിമുഖ്യത്തില്‍ കോട്ടപ്പുറം, മൂന്നാളം, പന്നിവിഴ, ധര്‍മപുരം, കരുവാറ്റ, അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്ര നഗരപ്രദക്ഷിണം നടത്തി പാര്‍ഥസാരഥി ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. ആനന്ദപ്പള്ളി മണ്ഡലത്തിന്‍െറ ആഭിമുഖ്യത്തില്‍ പോത്രാട് പരബ്രഹ്മ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് ഇളയപ്പന്‍ ക്ഷേത്രത്തില്‍ എത്തി. മിത്രപുരം ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ഭാഗവതപാരായണം, പ്രസാദ വിതരണം എന്നിവക്കുശേഷം ശോഭായാത്ര നടന്നു. തേവിരയ്യത്തുകാവ് ക്ഷേത്രം തന്ത്രി രതീഷ് ശശിയില്‍നിന്ന് മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവന്‍ ജനറല്‍ മാനേജര്‍ കെ.ആര്‍. വേണുഗോപാലന്‍ പതാക ഏറ്റുവാങ്ങി ശോഭായാത്രക്ക് സമര്‍പ്പിച്ചു. മിത്രപുരത്തുനിന്ന് ആരംഭിച്ച ശോഭായാത്ര ഉച്ചിക്കോട്ടുമുകള്‍ പ്രതിഭ ജങ്ഷന്‍, അമ്മകണ്ടകര ശ്രീവിവേകാനന്ദ ബാലാശ്രമം വഴി ചേന്നമ്പള്ളില്‍ ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍ എത്തി. മിത്രപുരം, ചേന്നമ്പള്ളി, മേലൂട്, പെരിങ്ങനാട് എന്നിവിടങ്ങളില്‍നിന്ന് ശോഭായാത്രകള്‍ ഒരുമിച്ചു ചേര്‍ന്ന് മഹാശോഭയാത്രയായി ചേന്നമ്പള്ളി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട് വൈകുന്നേരം ആറിന് പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രാങ്കണത്തില്‍ എത്തി. ഉറിയടി, ദീപാരാധന എന്നിവയുമുണ്ടായിരുന്നു. റാന്നി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് റാന്നിയില്‍ നടന്ന ശോഭായാത്ര വീഥികളെ അമ്പാടിയാക്കി. റാന്നി രാമപുരം ശ്രീകൃഷ്ണക്ഷേത്രം കേന്ദ്രീകരിച്ചാണ് മഹാശോഭായാത്ര നടന്നത്. പുതുശേരിമല, ഇടക്കുളം, പാലച്ചുവട്, ഉതിമൂട്, വലിയകലുങ്ക്, മന്ദിരം, കീക്കൊഴൂര്‍, ബ്ളോക്കുപടി, തോട്ടമണ്‍, മുണ്ടപ്പുഴ, വരവൂര്‍, പുല്ലൂപ്രം, പുള്ളോലില്‍, മുക്കാലുമണ്‍, കരികുളം, വലിയകുളം, ചെറുകുളഞ്ഞി, ഇട്ടിയപ്പാറ, ഐത്തല, ഭഗവതികുന്ന് എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ ഭഗവതികുന്ന് ഗോപുരനടയില്‍ സംഗമിച്ചു. പിന്നീട് മഹാശോഭായാത്രയായി ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ വഴി രാമപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. വെച്ചൂച്ചിറയില്‍ കുന്നം ദേവീക്ഷേത്രം കേന്ദ്രീകരിച്ച് മഹാശോഭായാത്ര നടന്നു. തിരുവല്ല: താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഉച്ചക്ക് രണ്ടിന് ഘോഷയാത്ര ആരംഭിച്ചു. അഞ്ച് കേന്ദ്രങ്ങളില്‍നിന്നുള്ള ശോഭായാത്രകളാണ് കാവുംഭാഗത്ത് സംഗമിച്ചത്. തിരുവല്ല ഡിവൈ.എസ്.പി തമ്പി എസ്.ദുര്‍ഗാദത്ത് ഉദ്ഘാടനം ചെയ്തു. ശോഭായാത്രക്ക് ശേഷം ശ്രീവല്ലഭ ക്ഷേത്രത്തില്‍ നടന്ന സമാപന സമ്മേളനം ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് പി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം താലൂക്ക് പ്രസിഡന്‍റ് പ്രഫ.പി.കെ. ബിനു അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് അവില്‍പൊതി വിതരണവും നടന്നു. സമാപനസമ്മേളനത്തില്‍ ബി.ജെ.പി ദക്ഷിണ കേരള മേഖല പ്രസിഡന്‍റ് കെ. ആര്‍. പ്രതാപചന്ദ്രവര്‍മ ജന്മാഷ്ടമി സന്ദേശം നല്‍കി. താലൂക്ക് ആഘോഷ പ്രമുഖ് കെ.എന്‍. സന്തോഷ് കുമാര്‍, ബാലഗോകുലം താലൂക്ക് കാര്യദര്‍ശി ആര്‍. രഞ്ജിത് എന്നിവര്‍ പ്രസംഗിച്ചു. ശീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഇരവിപേരൂര്‍ മേതൃക്കോവില്‍ ശ്രീവിവേകാനന്ദ ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ ശോഭായാത്ര നടന്നു. പന്തളം: ബാലഗോകുലം പന്തളം താലൂക്കില്‍ ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി മഹാശോഭായാത്രകള്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. കടക്കാട് വടക്ക്, തോന്നല്ലൂര്‍, പന്തളം ടൗണ്‍,മെഡിക്കല്‍ മിഷന്‍,കടക്കാട് തെക്ക് എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച ഉപശോഭായാത്രകള്‍ മെഡിക്കല്‍ മിഷന്‍ ജങ്ഷനില്‍നിന്ന് മഹാശോഭായാത്രയായി പന്തളം നവരാത്രി മണ്ഡപത്തില്‍ സമാപിച്ചു. കോമഡി-സീരിയല്‍ താരം നരിയാപുരം വേണു ഉദ്ഘാടനം ചെയ്തു. മുളമ്പുഴ- മങ്ങാരം തെക്ക്, വടക്ക്, മുളമ്പുഴ, തോട്ടക്കോണം, മുടിയൂര്‍ക്കോണം ശാസ്താംവട്ടം, ചെറുകോണത്ത്, ശങ്കരംകുളഞ്ഞി എന്നിവിടങ്ങളിലെ ഉപശോഭായാത്രകള്‍ മുടിയൂര്‍ക്കോണം ഗുരുക്കശേരില്‍ ക്ഷേത്രത്തില്‍ എത്തി സംയുക്ത ശോഭായാത്രയായി പന്തളം നവരാത്രി മണ്ഡപത്തില്‍ സമാപിച്ചു കുരമ്പാല-പെരുമ്പുളിക്കല്‍, പറന്തല്‍, കണ്ഠാളന്‍തറ, കുരമ്പാല തെക്ക്, വടക്ക്, മൈലാടുംകളം, ഇടയായി, മുക്കോടി എന്നിവിടങ്ങളിലെ ഉപശോഭായത്രകള്‍ പുത്തന്‍കാവില്‍ ദേവീക്ഷേത്രത്തില്‍ എത്തി സംയുക്ത ശോഭായാത്രയായി മൈനാപ്പള്ളി ക്ഷേത്രത്തില്‍ സമാപിച്ചു. പൂഴിക്കാട്-പൂഴിക്കാട് കിഴക്ക്, പടിഞ്ഞാറ് എന്നിവിടങ്ങളിലെ ഉപശോഭായാത്രകള്‍ ഇളംതോടത്ത് ദേവീക്ഷേത്രത്തില്‍ എത്തി സംയുക്ത ശോഭായാത്രയായി പൂഴിക്കാട് ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍ സമാപിച്ചു. കുളനട- മാന്തുക, ഞെട്ടൂര്‍, കുളനട ടൗണ്‍, കൈപ്പുഴ കിഴക്ക്, കൈപ്പുഴ, പനങ്ങാട്, പാണില്‍, കരിമല, ഉള്ളന്നൂര്‍, കടലിക്കുന്ന്, വട്ടയം, മലദേവര്‍ നട എന്നിവിടങ്ങളിലെ ഉപശോഭായാത്രകള്‍ കൈപ്പുഴ ക്ഷേത്രത്തില്‍ എത്തി സംയുക്ത മഹാശോഭായാത്രയായി കുളനട ദേവീക്ഷേത്രത്തില്‍ സമാപിച്ചു അമ്പലക്കടവ്- മണ്ണാകടവ്, മുട്ടത്തുകോണം എന്നിവിടങ്ങളിലെ ഉപശോഭായാത്രകള്‍ കലാവേദി ജങ്ഷനില്‍ എത്തി സംയുക്ത ശോഭായാത്രയായി അമ്പലക്കടവ് വടക്കുന്നാഥക്ഷേത്രത്തില്‍ സമാപിച്ചു തുമ്പമണ്‍- മുട്ടം തെക്ക്, വടക്ക്, നടുവിലേമുറി, വിജയപുരം എന്നിവിടങ്ങളിലെ ഉപശോഭായാത്രകള്‍ തെറ്റിക്കാവ് ക്ഷേത്രത്തില്‍ എത്തി സംയുക്ത ശോഭായാത്രയായി മുട്ടം മലയിരിക്കുന്ന് ശ്രീധര്‍മക്ഷേത്രത്തില്‍ സമാപിച്ചു തട്ട-ഇടമാലി, പാറക്കര വടക്ക്, തെക്ക്, മങ്കുഴി, മേനക്കാല, അയ്യപ്പന്‍കുന്ന്, പറപ്പെട്ടി, പൊങ്ങലടി, ഭഗവതിക്കും പടിഞ്ഞാറ്, പടുകോട്ടുക്കല്‍ എന്നിവിടങ്ങളിലെ ഉപശോഭായത്രകള്‍ തട്ടയില്‍ ഒരിപ്പുറത്ത് ദേവീക്ഷേത്രത്തില്‍ സമാപിച്ചു. വിവിധ ഗോകുലങ്ങള്‍ കേന്ദ്രീകരിച്ച് ഭജനസന്ധ്യ, പ്രൃകൃതിവന്ദനം, കുടുംബസംഗമം, ഗോവിന്ദപൂജ, കര്‍ഷകവന്ദനം, സാംസ്കാരിക സമ്മേളനങ്ങള്‍ എന്നിവയും ക്ഷേത്രങ്ങളില്‍ ഭഗവത്ഗീത പാരായണവും ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നടത്തി. വടശേരിക്കര: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വടശേരിക്കരയില്‍ നടന്ന മഹാശോഭയാത്രയുടെ ഉദ്ഘാടനം ഡെപ്യൂട്ടി കലക്ടര്‍ എന്‍. ബാലകൃഷ്ണപിള്ള നിര്‍വഹിച്ചു. തുടര്‍ന്ന് കണ്ണനൊരു കാണിക്ക സമര്‍പ്പണത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.ആര്‍. സോമനാഥന്‍ നായര്‍ പങ്കെടുത്തു. കോഴഞ്ചേരി: ബാലഗോകുലം കോഴഞ്ചേരി താലൂക്കിന്‍െറ ആഭിമുഖ്യത്തില്‍ കോഴഞ്ചേരിയില്‍ നടന്ന ശോഭായാത്രയില്‍ നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാരും രാധികമാരും ടൗണ്‍ അമ്പാടിയാക്കി. കോഴഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും ബാലഗോകുലത്തില്‍നിന്നത്തെിയവര്‍ വിവിധ ഫ്ളോട്ടുകള്‍ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.