മലപ്പുറം: ഒരു വ൪ഷത്തേക്ക് പുതിയ തസ്തികകൾ സൃഷ്ടിക്കില്ളെന്ന ധനകാര്യമന്ത്രി കെ.എം മാണിയുടെ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ്. നിയമന നിരോധത്തിൽ നിന്ന് സ൪ക്കാ൪ പിന്തിരിയണം. സാമ്പത്തിക പ്രതിസന്ധിയെന്ന പ്രചാരണം മദ്യനയം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പി.എം സാദിഖലി ആവശ്യപ്പെട്ടു.
യുവാക്കളുടെ പ്രതീക്ഷകളുടെ ചിറകരിഞ്ഞല്ല സാമ്പത്തിക പ്രതിസന്ധി പരിഹരിക്കേണ്ടത്. പിരിഞ്ഞു കിട്ടാനുള്ള കോടിക്കണക്കിന് രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുത്ത് സാമ്പത്തിക ഞെരുക്കം പരിഹരിക്കണമെന്നും സാദിഖലി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.