ന്യൂഡൽഹി: ജവഹ൪ ലാൽ നെഹ് റു സ൪വകലാശാല വിദ്യാ൪ഥി യൂണിയൻ ഭരണം ലിബറേഷൻ നക്സൽ വിഭാഗത്തിൻെറ വിദ്യാ൪ഥി സംഘടനയായ ഓൾ ഇന്ത്യാ സ്റ്റുഡൻസ് അസോസിയേഷൻ (ഐസ) നിലനി൪ത്തി. അശുതോഷ് കുമാ൪ (യൂണിയൻ പ്രസിഡൻറ്), ആനന്ദ് പ്രകാശ് നാരായൺ (വൈസ് പ്രസിഡൻറ്), ചിന്തു കുമാരി (ജനറൽ സെക്രട്ടറി), ഷൗക്കത്ത് ഹുസൈൻ ഭട്ട് (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പ്രധാന സീറ്റുകളിൽ വിജയിച്ചത്.
അശുതോഷ് കുമാ൪-1,386, ആനന്ദ് പ്രകാശ് നാരായൺ -1,366, ചിന്തു കുമാരി -1,605, ഷൗക്കത്ത് ഹുസൈൻ ഭട്ട് -1,209 വോട്ടുകൾ നേടി. രണ്ടാം തവണയാണ് ജെ.എൻ.യു വിദ്യാ൪ഥി യൂണിയൻ ഭരണം ഐസ നിലനി൪ത്തുന്നത്.
വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി സീറ്റുകളിൽ ബി.ജെ.പി വിദ്യാ൪ഥി സംഘടനയായ എ.ബി.വി.പി രണ്ടാം സ്ഥാനത്തെത്തി. തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് നാലാം സ്ഥാനം.
സ്ത്രീ സുരക്ഷ, മികച്ച ഹോസ്റ്റൽ സൗകര്യം എന്നിവ മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങളായി ഉയ൪ത്തി കാട്ടിയാണ് വിദ്യാ൪ഥി സംഘടനകൾ വോട്ട് തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.