ഉത്തരവ് കൊണ്ടുമാത്രം മദ്യ ഉപഭോഗം കുറക്കാനാവില്ല –മന്ത്രി ഷിബു

കൊല്ലം: സര്‍ക്കാറിന്‍െറ ഉത്തരവ് കൊണ്ടുമാത്രം മദ്യ ഉപഭോഗം കുറയ്ക്കാന്‍ കഴിയില്ളെന്ന് മന്ത്രി ഷിബു ബേബിജോണ്‍. രാഷ്ട്രീയ-സാമുദായിക നേതാക്കള്‍ ഒരുമിച്ചുനിന്നാലേ ഇതിന് പരിഹാരം കാണാന്‍കഴിയൂ. ചട്ടമ്പിസ്വാമിയുടെ 161ാം ജയന്തി ആഘോഷം പന്മന ആശ്രമത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തെ അന്ധകാരത്തില്‍നിന്ന് വെളിച്ചത്തിലേക്ക് നയിച്ച പരിഷ്കര്‍ത്താവായിരുന്നു ചട്ടമ്പിസ്വാമി. ഇന്നത്തെ തലമുറ സ്വാമികളുടെ ജീവിതം മാതൃകയാക്കണം. മഹാന്മാര്‍ നിര്‍ത്തലാക്കിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിണ്ടും ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജീവജാലങ്ങളെയും ഒരെപോലെ കാണാന്‍ കഴിഞ്ഞ മഹാത്മാവായിരുന്നു ചട്ടമ്പിസ്വാമികളെന്ന് അധ്യക്ഷത വഹിച്ച വാഴൂര്‍ തിര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ പറഞ്ഞു. ആര്‍.സി.സി സ്ഥാപക ഡയറക്ടറും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടറുമായ ഡോ. എം. കൃഷ്ണന്‍നായര്‍ക്ക് വിദ്യാധിരാജ സംസ്കൃതി പുരസ്കാരം പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ഥപാദര്‍ നല്‍കി. തമിഴ്നാട് നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്‍റ് സി.കെ. വാസുക്കുട്ടന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ചവറ ഹരീഷ്കുമാര്‍, ബി.ജെ.പി ദക്ഷിണമേഖല സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, ഡോ. ബാബു മാത്യു, ഡോ. ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജയന്തി ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ശ്രീരംഗം രാധാകൃഷ്ണപിള്ള സ്വാഗതവും ജോയന്‍റ് കണ്‍വീനര്‍ പന്മന മഞ്ജേഷ് നന്ദിയും പറഞ്ഞു. ഉച്ചക്ക് ‘കരിമണലും കാന്‍സറിന്‍െറ സാധ്യതകളും’ വിഷയത്തില്‍ ഡോ. എം. കൃഷ്ണന്‍നായര്‍ ക്ളാസ് നയിച്ചു. കരുനാഗപ്പള്ളി: എന്‍.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 161 ാമത് ജയന്തി ആഘോഷവും ശോഭായാത്രയും നടത്തി. രാവിലെ 10ന് ജയന്തി ആഘോഷം ജസ്റ്റിസ് എന്‍. നരേന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ പ്രസിഡന്‍റ് അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള അധ്യക്ഷതവഹിച്ചു. സാക്ഷരതാമിഷന്‍ മുന്‍ ഡയറക്ടര്‍ ഡോ. എം.ജി. ശശിഭൂഷണ്‍ സംസാരിച്ചു. എന്‍.എസ്.എസ് വനിതാ യൂനിയന്‍ താലൂക്ക് പ്രസിഡന്‍റ് പ്രഫ. വി. ലളിതമ്മ, യൂനിയന്‍ വൈസ്പ്രസിഡന്‍റ് പ്ളാവേലില്‍ എസ്. രാമകൃഷ്ണപിള്ള, സെക്രട്ടറി വി. സോമന്‍നായര്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.