ശ്രീനഗ൪: ജമ്മു കശ്മീരിൽ കനത്ത മഴയെ തുട൪ന്ന് രക്ഷാപ്രവ൪ത്തനം നി൪ത്തിവെച്ചു. സംസ്ഥാനത്തിൻെറ വിവിധ മേഖലകളിൽ ഇടിമിന്നലും ശക്തമാണ്. മഴ ശക്തി പ്രാപിച്ചത് താഴ് വരയിൽ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോ൪ട്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മഴ കുറഞ്ഞതിനാൽ മികച്ച രീതിയിലാണ് രക്ഷാപ്രവ൪ത്തനങ്ങൾ പുരോഗമിച്ചിരുന്നത്. പ്രളയബാധിത മേഖലയിൽ നിന്ന് ഹെലികോപ്ട൪, ലൈഫ് ബോട്ട് എന്നിവയുടെ സഹായത്തോടെ കൂടുതൽ പേരെ രക്ഷിക്കുന്നതിനും കുടുങ്ങി കിടക്കുന്നവ൪ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നതിനും സാധിച്ചിരുന്നു.
രക്ഷാപ്രവ൪ത്തനങ്ങൾ കുറച്ചുദിവസം കൂടി തുടരേണ്ടിവരുമെന്ന് മുതി൪ന്ന വ്യോമസേന ഉദ്യോഗസ്ഥൻ പറഞ്ഞു. 11,000 പേരെ എയ൪ ലിഫ്റ്റിങ്ങിലൂടെ രക്ഷപ്പെടുത്തി. കുടുങ്ങി കിടക്കുന്നവ൪ക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നും എത്തിക്കാനാണ് മുഖ്യപരിഗണന നൽകുന്നതെന്നും അദ്ദേഹം വാ൪ത്താലേഖകരോട് പറഞ്ഞു.
അതേസമയം, കശ്മീരിലെ റോയൽ ബട്ടു ഹോട്ടലിൽ കുടുങ്ങി കിടന്ന 69 മലയാളികളെ ഡൽഹിയിലെത്തിച്ചു. സ൪ക്കാ൪ കണക്ക് പ്രകാരം 20 മലയാളികൾ കൂടി പ്രളയബാധിത മേഖലയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെയും ഡൽഹിയിൽ എത്തിക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്.
ദുരിതാശ്വാസ പ്രവ൪ത്തനം 12 ദിവസം പിന്നിട്ടപ്പോൾ 1,42,000ലേറെപ്പേരെ രക്ഷപ്പെടുത്തിയതായി കേന്ദ്രസ൪ക്കാ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.