വടശേരിക്കര: മുന്നറിയിപ്പുബോര്‍ഡുകളും സംരക്ഷണഭിത്തികളുമില്ലാതെ അത്തിക്കയം -വെച്ചൂച്ചിറ റോഡ് അപകടക്കെണിയാകുന്നു. എരുമേലി-പെരുനാട്-ശബരിമല റോഡിലെ അത്തിക്കയം മുതല്‍ വെച്ചൂച്ചിറ വരെയാണ് ഗതാഗതത്തിന് ഭീഷണിയാകുന്നത്. ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് മണ്ണാറക്കുളഞ്ഞി -ശബരിമല റോഡിനെയും പുനലൂര്‍ -മൂവാറ്റുപുഴ റോഡിനെയും ബന്ധിപ്പിക്കുന്ന എളുപ്പവഴിയാണ്. അപകടകരമായ കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ റോഡില്‍ നിരവധി അപകട വളവുകളുമുണ്ട്. എന്നാല്‍, തീര്‍ഥാടനകാലത്തുപോലും റോഡില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പലസ്ഥലത്തും റോഡിന് സംരക്ഷണഭിത്തിയില്ലാത്തതും കലുങ്കുകള്‍ക്ക് കല്‍ക്കെട്ടില്ലാത്തതും അപകടത്തിന് കാരണമാകാറുണ്ട്. തീര്‍ഥാടനകാലത്ത് എരുമേലിയില്‍ തിരക്കേറുമ്പോള്‍ വെച്ചൂച്ചിറ വഴി കടത്തിവിടുന്ന വാഹനങ്ങള്‍ അത്തിക്കയം വഴി ശബരിമലയിലേക്ക് പോകുന്നത് ഇതുവഴിയാണ്. വീതി കുറഞ്ഞ റോഡില്‍ ഇരുവശത്തുനിന്ന് ടൂറിസ്റ്റ് ബസുകളും മറ്റും എത്തിയാല്‍ കടന്നുപോകാനാവാതെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടും. സൂചനബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍തന്നെ റോഡ് കൂടുതല്‍ ഗതാഗതയോഗ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.