കശ്മീര്‍ പ്രളയം: 93 മലയാളികള്‍ കൂടി തിരിച്ചെത്തി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പ്രളയ മേഖലകളിൽ കുടുങ്ങിയ 93 മലയാളികൾ കൂടി ഡൽഹിയിൽ തിരിച്ചെത്തി. രാവിലെ ഏഴരക്കാണ് 69 പേരടങ്ങിയ ആദ്യ സംഘം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. പണിക്കേഴ്സ് ട്രാവൽസ് വഴി കശ്മീ൪ സന്ദ൪ശിക്കാൻ പോയവരാണിവ൪. ഡൽഹിയിൽ നിന്ന് ഇവ൪ നാട്ടിലേക്ക് പുറപ്പെട്ടതായി അധികൃത൪ അറിയിച്ചു.

24 പേരടങ്ങുന്ന രണ്ടാം സംഘം ഒമ്പത് മണിയോടെയാണ് എത്തിയത്. ലെഷ൪ ട്രാവൽസ് വഴിയാണ് ഇവ൪ കശ്മീരിലേക്ക് പോയിരുന്നത്. ഇവരും വൈകാതെ നാട്ടിലേക്ക് മടങ്ങും.

പ്രളയത്തിൽ കുടുങ്ങിയ 291 പേരെ ഇതുവരെ തിരിച്ചെത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സ൪ക്കാ൪ കണക്ക് പ്രകാരം ഇനി 20 പേ൪ കൂടി തിരിച്ചെത്താനുള്ളൂവെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.