വൈദ്യുതി മോഷണം; ഒമ്പത് ലക്ഷം രൂപ പിഴ ചുമത്തി

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫിസര്‍ ഋഷിരാജ് സിങ്ങിന്‍െറ നേതൃത്വത്തില്‍ കേരളത്തിലുടനീളം വ്യാഴാഴ്ച നടത്തിയ മിന്നല്‍ പരിശോധനകളില്‍ പാലക്കാട്, എറണാകുളം ജില്ലകളില്‍ മൂന്നു വൈദ്യുതി മോഷണങ്ങളും കൂടാതെ 23 വൈദ്യുതി ദുരുപയോഗങ്ങളും ഉള്‍പ്പെടെ ഒമ്പത് ലക്ഷത്തില്‍പരം രൂപയുടെ വൈദ്യുതി ക്രമക്കേടുകള്‍ കണ്ടത്തെി പിഴ ചുമത്തി. തിരുവനന്തപുരം മാറനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍െറ കീഴില്‍ റിട്ട. ബോര്‍ഡ് സ്റ്റാഫിന്‍െറ വീട്ടില്‍നിന്ന് ഗാര്‍ഹിക കണക്ഷനില്‍ വൈദ്യുതി മോഷണം കണ്ടത്തെി 2,00,000 രൂപ പിഴ ചുമത്തി. തിരുവനന്തപുരം ജില്ലയിലെ പേയാട് ഗാര്‍ഹിക കണക്ഷനില്‍നിന്ന് വാണിജ്യസ്ഥാപനത്തിലേക്ക് വൈദ്യുതി മോഷ്ടിച്ചതായി പരിശോധനയില്‍ കണ്ടത്തെി. താരിഫ് ദുരുപയോഗം നടത്തിയതിന് ഈ കണക്ഷന്‍ ഉടമക്ക് 50,000 രൂപ പിഴ ചുമത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.