പഴക്കടയുടെ ഗോഡൗണില്‍ തീപിടിത്തം

കൊല്ലം: ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ പഴക്കടയുടെ ഗോഡൗണിലുണ്ടായ അഗ്നിബാധയില്‍ പ്ളാസ്റ്റിക് പെട്ടികള്‍ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഭവം. ആണ്ടാമുക്കം വൈ.എന്‍.എസ് ഫ്രൂട്ട്സ് കടയുടെ ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്. പഴം കൊണ്ടുവരുന്ന പെട്ടികളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇവയില്‍ തീപിടിച്ച് പുക പുറത്തേക്ക് വന്നതോടെയാണ് ജീവനക്കാര്‍ വിവരമറിയുന്നത്. ചാമക്കടയില്‍നിന്നും കടപ്പാക്കടയില്‍നിന്നുമത്തെിയ അഗ്നിശമനസേനയാണ് തീയണച്ചത്. ഗോഡൗണിലേക്കത്തൊനുള്ള ഇടുങ്ങിയ വഴി തീയണക്കുന്നത് ദുഷ്കരമാക്കി. കടക്കുള്ളിലൂടെയും ഇടവഴിയിലൂടെയും ഹോസുകള്‍ എത്തിച്ചാണ് വെള്ളം പമ്പ് ചെയ്തത്. 20000ലധികം പ്ളാസ്റ്റിക് പെട്ടികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു പെട്ടിക്ക് 150 രൂപ വിലയുണ്ടെന്നും ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും കടയുടമ നൗഷാദം പറഞ്ഞു. ഗോഡൗണിനോട് ചേര്‍ന്ന് ചെറിയ വീടുകള്‍ ഉണ്ടായിരുന്നെങ്കിലും അഗ്നിശമനസേനയുടെ ഇടപെടല്‍ തീപടരുന്നത് തടഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമെന്ന സംശയത്താല്‍ കെ.എസ്.ഇ.ബി അധികൃതര്‍ പരിശോധന നടത്തി. ലൈന്‍ ഷോര്‍ട്ടായിട്ടില്ളെന്നാണ് പ്രാഥമികമായി കണ്ടത്തെിയത്. അസി. സ്റ്റേഷന്‍ മാസ്റ്റര്‍ എഫ്. സ്റ്റീഫന്‍െറ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.