ബില്ലടച്ചില്ല; പേരക്കളം കുടിവെള്ള പദ്ധതിയുടെ വൈദ്യുതി വിഛേദിച്ചു

പത്തിരിപ്പാല: ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ പേരൂര്‍ പേരക്കളം നായര്‍ വീട്ടുപടിയിലെ കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബില്‍ കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതേതുടര്‍ന്ന്, പദ്ധതി പ്രവര്‍ത്തിക്കാത്തതിനാല്‍ നാല് ദിവസമായി കുടിവെള്ളം കിട്ടാതെ പ്രദേശവാസികള്‍ വലഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കണമെന്നാശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ കുടങ്ങളുമായി മിനി കുടിവെള്ള പദ്ധതി ഉപരോധിച്ചു. ബില്‍ കുടിശ്ശിക 6000 രൂപയോളം അടക്കാത്തതിനെ തുടര്‍ന്നാണ് വൈദ്യുതി വിച്ഛേദിച്ചത്. നൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് കുടിവെള്ള പദ്ധതി. ശ്രീനി, സുനില്‍, ശ്രീധരന്‍, ഉണ്ണി, സി.എ. ഹമീദ്, പി. സുന്ദരന്‍, അബ്ദുല്‍ ഖാദര്‍, രേണുക സെലീന എന്നിവര്‍ നേതൃത്വം നല്‍കി. സമരത്തെ തുടര്‍ന്ന്, ബില്‍ കുടിശ്ശിക അടച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.