കോഴഞ്ചേരി: പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിട്ട നടപടി വിവാദമാകുന്നു. മനുഷ്യാവകാശ കമീഷന്‍െറ ഉത്തരവുപ്രകാരമെന്ന പേരില്‍ ഫ്ളക്സ് ബോര്‍ഡ് വെച്ച് ശൗചാലയം അടച്ചിട്ടതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മനുഷ്യാവകാശ കമീഷന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ളെന്ന് അറിയുന്നു. പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സിലെ ശൗചാലയവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയത്തെുടര്‍ന്ന് ഉണ്ടായ ഉത്തരവാണ് പഞ്ചായത്ത് ശൗചാലയത്തിന്‍െറ പൂട്ടലിന് കാരണമാക്കി മാറ്റിയത്. ഇത് സത്യവിരുദ്ധമാണെന്നും ഗൂഢാലോചനയും സ്വകാര്യ സ്ഥാപനത്തിന് വേണ്ടിയാണെന്നുമുള്ള ആക്ഷേപം നിലവിലുണ്ട്. ഇതുസംബന്ധിച്ച് പത്തനംതിട്ടയില്‍ നടക്കുന്ന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബെഞ്ചമിന്‍ കോശിയുടെ സിറ്റിങ്ങില്‍ വീണ്ടും പരാതി നല്‍കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തീരുമാനിച്ചതായി അറിയുന്നു. മാരാമണ്‍, ചെറുകോല്‍പുഴ കണ്‍വെന്‍ഷനുകള്‍, ശബരിമല തീര്‍ഥാടനം, വള്ളംകളി തുടങ്ങിയ പരിപാടികളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനാളുകളാണ് കോഴഞ്ചേരിയില്‍ എത്തുന്നത്. ഇതുകൂടാതെ അന്യസംസ്ഥാനക്കാരും ദീര്‍ഘദൂരയാത്രക്കാരും കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പരിമിതമായ സൗകര്യം മാത്രമാണ് കോഴഞ്ചേരിയിലുള്ളത്. ഈ സാഹചര്യത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍ നിര്‍മിക്കാനും വാട്ടര്‍ അതോറിറ്റിയുടെ സഹായത്തോടെ നിലവിലെ ശൗചാലയത്തില്‍ കൂടുതല്‍ വെള്ളം പമ്പുചെയ്യാനും അടങ്ങുന്ന നിര്‍ദേശങ്ങള്‍ നിലവിലിരിക്കേയാണ് ശൗചാലയം പൂട്ടിയിട്ടിരിക്കുന്നത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.