റാന്നി: പുനലൂര്‍ - മൂവാറ്റുപുഴ റോഡില്‍ രൂപപ്പെട്ട വന്‍ കുഴികള്‍ മെറ്റലിട്ട് നികത്തിത്തുടങ്ങി. കുഴിയടക്കല്‍ ജോലികള്‍ താല്‍ക്കാലികമായി നടത്തിയതോടെ യാത്രക്കാര്‍ക്ക് നേരിയ ആശ്വാസം. തകര്‍ന്ന് തരിപ്പണമായ റോഡില്‍ റാന്നി മേഖലയിലെ കുഴിയടക്കല്‍ ജോലികളാണ് ഏറക്കുറെ പൂര്‍ത്തിയായത്. ഏറ്റവും കൂടുതല്‍ കുഴികളുണ്ടായിരുന്ന ഭാഗവും ഇതായിരുന്നു. തുടര്‍ച്ചയായ മഴ കാരണം റോഡില്‍ നിരവധി കുഴികളാണ് രൂപപ്പെട്ടത്. കുഴി നികത്താന്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയെങ്കിലും മഴ ശമിക്കാത്തതിനാല പണി ആരംഭിക്കാനായിരുന്നില്ല. പ്ളാച്ചേരി മുതല്‍ റാന്നി മന്ദിരം ജങ്ഷന്‍വരെ ഭാഗം പൂര്‍ണമായി തകര്‍ന്ന സ്ഥിതിയിലായിരുന്നു. ചെത്തോങ്കര, വലിയപറമ്പുപടി, ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ, തോട്ടമണ്‍, ബ്ളോക്കുപടി എന്നിവിടങ്ങളില്‍ കുഴികള്‍ കാരണം യാത്രതന്നെ തടസ്സപ്പെട്ടിരിക്കുകയാണ്. കുഴികളില്‍ വീണ് നിരവധി ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. ബ്ളോക്കുപടി മുതല്‍ പെരുമ്പുഴ വരെ ഭാഗത്ത് മെറ്റലിട്ട് കുഴികള്‍ നികത്തുകയായിരുന്നു. മഴ മൂലം ഇടക്ക് നിര്‍ത്തിവെച്ച പണി കഴിഞ്ഞദിവസം പുനരാരംഭിച്ചു. ചെത്തോങ്കര-വലിയപറമ്പില്‍പടി ഭാഗങ്ങളില്‍ കുഴികളും വെള്ളക്കെട്ടും കാരണം റോഡ് താഴ്ന്നിരുന്നു. റോഡ് ഉയര്‍ത്താനുള്ള ജോലികള്‍ ആരംഭിച്ചു. കരിങ്കല്ലും മണ്ണുമിട്ട് റോഡ് ഉയര്‍ത്തിവരികയാണ്. താല്‍ക്കാാലികമായി റോഡ് ഉയര്‍ത്തി മെറ്റലിങ്ങും ടാറിങ്ങും നടത്തും. കെ.എസ്.ടി.പി പദ്ധതിയിലുള്‍പ്പെട്ടതിനാല്‍ മേജര്‍ അറ്റകുറ്റപ്പണി നടത്താന്‍ കഴിയില്ളെങ്കിലും പ്രത്യേകാനുമതിയോടെയാണ് ഇപ്പോള്‍ റോഡുപണി നടക്കുന്നത്. ഏറെ തകര്‍ന്ന റോഡിലൂടെ യാത്ര ദുഷ്കരമായതോടെയാണ് ഉയര്‍ത്തുന്നതുള്‍പ്പെടെ ജോലികള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ നടന്നുവരുന്ന പണികള്‍ താല്‍ക്കാലിക പരിഹാരം മാത്രമാണ്. ഓട അടഞ്ഞുകിടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വെള്ളക്കെട്ടും ഒഴുക്കും തകര്‍ച്ച വേഗത്തിലാക്കും. എല്ലാവര്‍ഷവും ശബരിമല തീര്‍ഥാടനത്തിനുമുമ്പ് അറ്റകുറ്റപ്പണി നടത്താറുണ്ട്. എന്നാല്‍, വാഹനത്തിരക്കും മഴയും കാരണം തകര്‍ച്ച വേഗത്തിലാകുന്നു. സംസ്ഥാനപാതയിലൂടെയുള്ള യാത്ര ദുഷ്കരമാണ്. ബസ് ഉള്‍പ്പെടെ വാഹനങ്ങള്‍ നിശ്ചിത സമയപരിധിയില്‍ ഓടിയത്തൊനാകാതെ ബുദ്ധിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.