കോട്ടയം: നഗരം വള്ളംകളി ആവേശത്തിലേക്ക്. താഴത്തങ്ങാടി മത്സര വള്ളംകളി ഞായറാഴ്ച നടക്കും. ഏഴ് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 25 കളിവള്ളങ്ങള്‍ ജലമേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് ജലഘോഷയാത്രയോടെ മത്സത്തിന് തുടക്കമാകും. മുഖ്യമന്ത്രി ഉമ്മന്‍ ാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കോട്ടയം നഗരസഭയുടെയും തിരുവാര്‍പ്പ് പഞ്ചായത്തിന്‍െറയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറയും സഹകരണത്തോടെ കോട്ടയം വെസ്റ്റ് ക്ളബാണ് മത്സരം സംഘടിപ്പിക്കുന്നത്. ജവഹര്‍ തായങ്കരി, സെന്‍റ് ജോര്‍ജ്, ചമ്പക്കുളം, സെന്‍റ് പയസ്, ആനാരി, ഇല്ലിക്കളം, മഹാദേവന്‍ തുടങ്ങിയ ഏഴ് വള്ളങ്ങളാണ് ചുണ്ടന്‍ വിഭാഗത്തില്‍ മത്സരിക്കുന്നത്. ആദ്യം എട്ട് ചുണ്ടനുകളാണ് മത്സരിക്കാനുണ്ടായിരുന്നതെങ്കിലും ഹീറ്റ്സ് നറുക്കെടുപ്പിന് ശേഷം വള്ളം മാറാന്‍ തിരുവാര്‍പ്പ് ക്ളബ് ശ്രമിച്ചതോടെ കാരിച്ചാലിനെ ഒഴിവാക്കുകയായിരുന്നെന്ന് സംഘാടകര്‍ പറഞ്ഞു . ഇരുട്ടുകുത്തി, വെപ്പ്, ചുരുളന്‍ വിഭാഗങ്ങളിലും മത്സരം നടക്കും. വിജയികള്‍ക്ക് 18 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കും. സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ഗ്രാന്‍റും ഇത്തവണ വളളംകളിക്ക് ലഭിക്കും. കോട്ടയം വെസ്റ്റ് ക്ളബ് വള്ളംകളി മത്സരം ഏറ്റെടുത്തശേഷമുള്ള 17ാമത്വര്‍ഷമാണ് ഇത്തവണ. മത്സരത്തിന് ഒരുക്കം പൂര്‍ത്തിയായി. റോഡിനിരുവശവും മത്സരം കാണാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. രജതജൂബിലി നിറവിലുള്ള വെസ്റ്റ് ക്ളബ് ഇതിന്‍െറ ഭാഗമായി ഒരു പാവപ്പെട്ട കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ വീട് നിര്‍മിച്ചുനല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജലോത്സവകമ്മിറ്റി ചെയര്‍മാനും കോട്ടയം നഗരസഭാ ചെയര്‍മാനുമായ എം.പി. സന്തോഷ്കുമാര്‍, ജനറല്‍ കണവീനര്‍ വെസ്റ്റ് ക്ളബ് പ്രസിഡന്‍റ് കെ.ടി.വര്‍ഗീസ് കോട്ടക്കല്‍, സെക്രട്ടറി ഷിബുരാജ് എബ്രഹാം, ട്രഷറര്‍ എബ്രഹാം തോമസ്, പ്രഫ. കെ.സി. ജോര്‍ജ്, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. അനില്‍ കുമാര്‍, തോമസ് കെ.വട്ടുകളം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.