തിരുവല്ല: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍ പിടിയിലായ ദമ്പതികള്‍ വീണ്ടും പൊലീസില്‍ കീഴടങ്ങി. ഇരവിപേരൂര്‍ വള്ളംകുളം വടക്കുംമുറിയില്‍ ജാന്‍സി (42), ഭര്‍ത്താവ് ബെന്നി (47) എന്നിവരാണ് ഹൈകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനത്തെുടര്‍ന്ന് കീഴടങ്ങിയത്. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതി മജിസ്ട്രേറ്റ് കാതറിന്‍ എത്സ ജോര്‍ജ് ഇവരെ റിമാന്‍ഡ് ചെയ്തു. നേരത്തേ കോടതിയില്‍ കീഴടങ്ങിയ ഇവര്‍ ജാമ്യത്തിലിറങ്ങിയിരുന്നു. വെണ്‍മണി പുന്തല ആക്കിലത്തേ് മേലേതില്‍ കനിവാവാ റാവുത്തറുടെ മകള്‍ക്ക് ജോര്‍ജിയയില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി 7,40,000 രൂപ തട്ടിയ കേസിലാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. അര്‍മേനിയ, ജമൈക്ക തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നഴ്സ്, ഹോട്ടല്‍ മാനേജ്മെന്‍റ്, ഐ.ടി മേഖലകളില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ നിരവധിപേര്‍ തട്ടിപ്പിനിരയായി. തൊഴിലവസരങ്ങളുടെ ലിസ്റ്റ് കാണിച്ച് നിരവധി ഉദ്യോഗാര്‍ഥികളില്‍നിന്ന് 7.5ലക്ഷം മുതല്‍ ഒമ്പതുലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. പണം നഷ്ടപ്പെട്ടവര്‍ പൊലീസില്‍ പരാതി നല്‍കിയതിനത്തെുടര്‍ന്ന് ചങ്ങനാശേരിയില്‍ ഇവര്‍ നടത്തിയിരുന്ന അലാന്‍സ് ഇന്‍റര്‍നാഷനല്‍ എന്ന സ്ഥാപനംപൂട്ടി ദമ്പതികള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ജൂണില്‍ ചങ്ങനാശേരി കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയെങ്കിലും ഹൈകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനത്തെുടര്‍ന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല എസ്.ഐ വിനോദ്കൃഷ്ണ മുമ്പാകെ വീണ്ടും കീഴടങ്ങിയത്. കൊട്ടാരക്കര സ്വദേശി ബേബി ജോണ്‍, തോട്ടഭാഗം സ്വദേശി റൈജു എം. തോമസ്, ചങ്ങനാശേരി സ്വദേശി നിതിന്‍ ടോം മാത്യു, ഉഴവൂര്‍ സ്വദേശി ലിജോ ജോസ്, പൊന്‍കുന്നം സ്വദേശി സുനില്‍ മാത്യു തുടങ്ങിയ പതിനൊന്നോളം പേരുടെ പരാതിയിന്മേലാണ് ഇവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ദമ്പതികളെ റിമാന്‍ഡ് ചെയ്ത് പത്തനംതിട്ട സബ് ജയിലിലേക്ക് കൊണ്ടുപോയി. ഈ കേസില്‍ ബെന്നി ചാക്കോയുടെ മാതാവ് മറിയാമ്മയുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.