ചിറ്റാര്‍: വനപാലകര്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുന്ന കോടിക്കണക്കിനു രൂപ വിലവരുന്ന തടികള്‍ നശിക്കുന്നു. ജില്ലയിലെ കൈവശഭൂമിയില്‍നിന്നും പട്ടയഭൂമിയില്‍നിന്നുമായി അനധികൃതമായി മുറിച്ച തടികളും വനത്തില്‍നിന്ന് വനം കൊളളക്കാര്‍ മുറിച്ചെടുത്ത തടികളും വനപാലകര്‍ ‘സ.ത’ അടിച്ച് പിടിച്ചെടുത്ത തടികളുമാണ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് വനം വകുപ്പിന്‍െറ ക്വാര്‍ട്ടേഴ്സുകളില്‍ നശിക്കുന്നത്. വടശേരിക്കര, ഗൂഡ്രിക്കല്‍, രാജാംപാറ ഫോറസ്റ്റ് റേഞ്ചിന്‍െറ പരിധികളിലെ വനമേഖലകളില്‍നിന്ന് അനധികൃതമായി മുറിച്ച തടികള്‍ വനപാലകര്‍ പിടിച്ചെടുത്ത് തടിക്ക് നമ്പര്‍ ഇട്ട് ഉപേക്ഷിച്ചു പോകുന്നുണ്ട്. ഇങ്ങനെ ഉപേക്ഷിച്ചുപോകുന്ന തടികള്‍ അവിടെ ഉണ്ടോഎന്നുപോലും തിരക്കാന്‍ ഇവര്‍ എത്താത്തതിനാല്‍ തടി മാഫിയകള്‍ ഇവിടെനിന്നും കടത്താറുണ്ട്. വനപാലകര്‍ പിടിച്ചെടുത്ത വിലപിടിപ്പുളള തടികള്‍ ഇവരുടെ ഒത്താശയോടെതന്നെ കൊള്ളക്കാര്‍ കടത്തുന്നതായും പരാതിയുണ്ട്. ബാക്കിയുള്ളവ നാട്ടുകാര്‍ വിറകിനായി എടുക്കുന്നു. ബാക്കി തടികള്‍ ഇവിടത്തെന്നെ കിടന്ന് നശിക്കുകയാണ്. 10 വര്‍ഷത്തിനുമുമ്പ് കൈവശ ഭൂമിയില്‍നിന്ന് അനധികൃതമായി മുറിച്ച തടികള്‍ ഈ പ്രദേശത്തെ പല ഭാഗങ്ങളില്‍ ഇപ്പോഴും ദ്രവിച്ചു കിടപ്പുണ്ട്. തടികള്‍ ഇവിടെനിന്ന് മാറ്റാത്തതു മൂലം സ്ഥലം ഉടമകള്‍ക്ക് കൃഷിചെയ്യാനും സാധിക്കുന്നില്ല. തേക്ക്, ആഞ്ഞിലി, പ്ളാവ്, മഹാഗണി, മരുതി, കമ്പകം തുടങ്ങിയ വിലപിടിപ്പുള്ള തടികളാണ് ഇവിടങ്ങളില്‍ വനപാലകര്‍ ഉപേക്ഷിച്ചതില്‍ അധികവും. പ്രതികളുടെ ചെലവില്‍ തടികള്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചാലും സ്റ്റേഷന്‍െറ ഏതെങ്കിലും കോണുകളില്‍കിടന്ന് നശിക്കുകയാണ് ചെയ്യുന്നത്. സ്റ്റേഷന്‍ പരിധിയില്‍ കിടക്കുന്ന തടികള്‍ക്കും വനപാലകര്‍ സംരക്ഷണം നല്‍കുന്നില്ളെന്ന പരാതിയുണ്ട്. വീട്ടാവശ്യത്തിനായി കൈവശ ഭൂമിയില്‍നിന്നോ പട്ടയ ഭൂമിയില്‍നിന്നോ കര്‍ഷകര്‍ മുറിക്കുന്ന തടികള്‍പോലും വനപാലകര്‍ പിടിച്ചെടുത്ത് സ.ത അടിക്കുകയാണ് ചെയ്യുന്നത്. ഈ തടികള്‍ നട്ടുവളര്‍ത്തിയ കര്‍ഷകര്‍ വിലയ്ക്ക് ചോദിച്ചാല്‍പ്പോലും നിയമ തടസ്സങ്ങള്‍ വീണ്ടും ഇവര്‍ക്ക് ഭീഷണിയാകും. വനപാലകര്‍ അനധികൃതമായി പിടിച്ചെടുക്കുന്ന തൊണ്ടിയായ തടികള്‍ ഫോറസ്റ്റ് റേഞ്ചില്‍ എത്തിക്കുകയാണ് വേണ്ടത്. എന്നാല്‍, ഇങ്ങനെ പിടിച്ചെടുക്കുന്ന തടികള്‍ സ.ത അടിക്കുന്ന സ്ഥലത്തുനിന്നും കൊണ്ടുപോകാന്‍ വനം വകുപ്പ് അലംഭാവം കാട്ടുന്നതിനാലാണ് കോടികള്‍ വിലവരുന്ന തടികള്‍ നശിക്കാന്‍ കാരണമാകുന്നത്. സ.ത അടിക്കുന്ന തടികള്‍ സ്ഥലത്തുവെച്ചുതന്നെ മഹസര്‍ തയാറാക്കി ഉപേക്ഷിച്ചു പോവുകയാണ് നിലവില്‍ വനപാലകര്‍ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.