ഡല്‍ഹി പെണ്‍കുട്ടിയെ പരിചരിച്ച നഴ്സിനെ കൂട്ട ബലാല്‍സംഗം ചെയ്തു

ന്യൂഡൽഹി: ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ ശ്രുശ്രൂഷിച്ച നഴ്സ് കൂട്ടബലാത്സംഗത്തിനിരയായി.

സഫ്ദ൪ജംഗ് ആശുപത്രിയിലെ നഴ്സായ 33 കാരിയെയാണ് 7 പേ൪ ചേ൪ന്ന് ബലാത്സംഗം ചെയ്തത്. പഞ്ചാബിലാണ് സംഭവം. സംഭവത്തിൽ  ഇതുവരെയായി രണ്ടുപേരെ അറസ്റ്റുചെയ്തു. യുവതിയുടെ കൈവശമുണ്ടായിരുന്ന 8000 രൂപയും ആഭരണങ്ങളും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്.

അസുഖമായി കിടക്കുന്ന സുഹൃത്തിനെ കാണാൻ വേണ്ടി പഞ്ചാബിലെ ബുധ് ലാധ യിലത്തെിയതായിരുന്നു യുവതി. റെയിൽവെ സ്റ്റേഷനിലേക്ക് യുവതിയെ യാത്രയയ്ക്കാൻ സുഹൃത്തിൻറെ പരിചയക്കാ൪ കൂടെ വന്നിരുന്നു. ഇവരാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തെ തുട൪ന്നുണ്ടായ മാനസികാഘാതത്തെ തുട൪ന്ന് യുവതി വൈദ്യപരിശോധനയ്ക്ക് വിസമ്മതിക്കുകയാണെന്ന് മാനസ ഡി.എസ്.പി പറഞ്ഞു. യുവതി വിവാഹിതയാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.