പുനലൂര്‍: അതിര്‍ത്തി ചെക്പോസ്റ്റായ ആര്യങ്കാവില്‍ സ്പിരിറ്റ് കണ്ടത്തൊന്‍ സംവിധാനങ്ങളില്ലാത്തത് കടത്തുകാര്‍ക്ക് സഹായകമാകുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് കടത്താന്‍ സുഗമപാതയായി സ്പിരിറ്റ് ലോബിക്കിടയില്‍ അറിയപ്പെടുന്ന ആര്യങ്കാവില്‍ എക്സൈസിന്‍െറയടക്കം പഴഞ്ചന്‍ രീതിയിലെ പരിശോധനയാണ് തുടരുന്നത്. കമ്പികുത്തിയും ടാങ്കറുകളുടെ വാല്‍വ് തുറന്നുമുള്ള പരിശോധനയാണിവിടെ. ഇത് മറികടന്നാണ് ചെക്പോസ്റ്റ് വഴി സ്പിരിറ്റ് എത്തിക്കുന്നത്. കഴിഞ്ഞയാഴ്ച 7000 ലിറ്റര്‍ സ്പിരിറ്റ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത് ഇത്തരം പരിശോധനക്കുശേഷം കടന്നുവന്ന ടാങ്കറില്‍നിന്നാണ്. സംസ്ഥാനത്തെ മറ്റു പ്രധാന ചെക്പോസറ്റുകളിലെല്ലാം കാമറ ഉള്‍പ്പെടെ സംവിധാനമുണ്ടെങ്കിലും ആര്യങ്കാവില്‍ മാത്രം ഇത് സ്ഥാപിക്കാത്തത് സ്പിരിറ്റ് ലോബിയും അധികൃതരും തമ്മിലെ അവിശുദ്ധബന്ധമാണെന്ന ആക്ഷേപം നേരത്തേതന്നെയുണ്ട്. മറ്റ് ചെക്പോസ്റ്റുകളെ അപേക്ഷിച്ച് പ്രതികൂല സാഹചര്യത്തിലാണ് ആര്യങ്കാവിലെ എക്സൈസിന്‍െറയടക്കം ചെക്പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മുതലെടുക്കുന്ന സ്പിരിറ്റ് ലോബി, തദ്ദേശീയരായ ചിലരുടെ സഹായത്തോടെയാണ് പതിവായി സ്പിരിറ്റ് എത്തിക്കുന്നത്. സ്പിരിറ്റ് സ്റ്റോക് ചെയ്ത് കടത്തന്‍ കോട്ടവാസല്‍ അതിര്‍ത്തി മേഖലയിലും തമിഴ്നാട്ടില്‍ പലയിടത്തും ഗോഡൗണുകള്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഗോഡൗണുകള്‍ കണ്ടത്തൊന്‍ തമിഴ്നാട് പൊലീസിന്‍െറ ഉള്‍പ്പെടെ സഹായത്തോടെ നടപടി സ്വീകരിക്കാന്‍ എക്സൈസ് സംഘം തയാറാകാത്തതും ദുരൂഹത ഉയര്‍ത്തുന്നു. പ്രധാനമായും ടാങ്കര്‍ ലോറികളിലാണ് ആര്യങ്കാവ് വഴി സ്പിരിറ്റ് എത്തുന്നത്. കൊച്ചിയിലെയടക്കം വ്യവസായശാലകള്‍ക്ക് ആവശ്യമായ വിവിധയിനം ആസിഡുകളും കെമിക്കലുകളും ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളില്‍നിന്ന് ആര്യങ്കാവ് വഴി കൊണ്ടുപോകുന്നുണ്ട്. ആഴ്ചയില്‍ നൂറുകണക്കിന് ടാങ്കറുകള്‍ ഇത്തരത്തില്‍ കടന്നുപോകുന്നുണ്ട്. ടാങ്കര്‍ ജീവനക്കാര്‍ ഹാജരാക്കുന്ന രേഖകള്‍ പരിശോധിക്കുന്നത് കൂടാതെ ടാങ്കറിന്‍െറ അടിയിലെ ഒരു വാല്‍വ് തുറന്ന് രേഖയിലുള്ള ആസിഡാണോയെന്ന് പരിശോധിച്ചശേഷം വണ്ടി കടത്തിവിടുകയാണ് പതിവ്. സംശയമുള്ള ടാങ്കറുകളുടെ മുകളിലെ വാല്‍വ് തുറന്ന് കമ്പി കുത്തി സാമ്പ്ള്‍ പരിശോധിക്കാറുണ്ട്. ടാങ്കറിന്‍െറ മുകളില്‍ കയറി ലോറിയിലുള്ളവരാണ് ഈ സാമ്പ്ള്‍ ശേഖരിക്കുന്നത്. എന്നാല്‍, ടാങ്കറിനുള്ളില്‍ കൃത്രിമ അറകളുണ്ടാക്കി സ്പിരിറ്റ് നിറച്ച് എത്തിക്കുന്നത് കണ്ടുപിടിക്കാന്‍ മാര്‍ഗമില്ല. കൂടാതെ പച്ചക്കറി, മത്സ്യം എന്നിവ കയറ്റിവരുന്ന ലോറികളിലും കന്നാസില്‍ നിറച്ച് സ്പിരിറ്റ് കൊണ്ടുവരുന്നതും കണ്ടത്തൊന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ചെക്പോസ്റ്റില്‍ വരാതെ റെയില്‍വേ ലൈനുകളിലൂടെ ദേശീയപാതക്ക് സമാന്തരമായുള്ള റോഡുകളിലൂടെയും ആര്യങ്കാവ് മേഖലയില്‍ സ്പിരിറ്റ് കടത്തുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.