കൊല്ലം: അന്യസംസ്ഥാനങ്ങളില്‍നിന്നടക്കം നൂറുകണക്കിന് തൊഴിലാളികള്‍ മത്സ്യബന്ധന ജോലികള്‍ക്കായി ജില്ലയിലത്തെുന്നുണ്ടെങ്കിലും സുരക്ഷാ മുന്‍കരുതലുകള്‍ക്കായി പ്രഖ്യാപിച്ച നടപടികള്‍ എങ്ങുമത്തെിയില്ല. തീരസുരക്ഷയുടെ ഭാഗമായി കടലില്‍ പോകുന്ന തൊഴിലാളികളുടെ പേരും വിശദാംശങ്ങളും കൃത്യമായി സൂക്ഷിക്കണമെന്ന് ഇന്‍റലിജന്‍സ് നിര്‍ദേശമുണ്ടെങ്കിലും ഇക്കാര്യമൊന്നും ഉദ്യോഗസ്ഥര്‍ കാര്യമായി എടുത്തിട്ടില്ല. തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് അധികവും കൊല്ലം തീരത്ത് തൊഴില്‍തേടിയത്തെുന്നത്. അന്യസംസ്ഥാനക്കാരില്‍ അധികപേരും സ്ഥിരമായി ഒരു ബോട്ടില്‍ പോകാതെ മാറി മാറി ജോലിചെയ്യുന്നവരാണ്. ശമ്പളം, ജോലി സംബന്ധമായ സൗകര്യങ്ങള്‍ എന്നിവ മൂലമാണ് ഇങ്ങനെ ജോലി ചെയ്യാന്‍ കാരണം. ഇതുകൊണ്ടുതന്നെ ബോട്ടുടമകളുടെ പക്കലൊന്നും ഇവരുടെ കൃത്യമായ വിവരമല്ല. ജോലി ചെയ്ത് ശമ്പളം വാങ്ങിപ്പോകുന്നതല്ലാതെ മറ്റൊരു ബന്ധവും ഉടമകള്‍ക്ക് ഇവരുമായില്ല. ഒരു വര്‍ഷത്തിലധികം ജോലി ചെയ്ത പലരും ഹാര്‍ബറിലുണ്ടെങ്കിലും ഇവരെക്കുറിച്ച് അധികവിവരമൊന്നും അധികൃതര്‍ക്കുമില്ല. തിരിച്ചറിയല്‍ രേഖ പോലുമില്ലാതെയാണ് പലരും കടലില്‍ പോകുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട് തൊഴിലാളികളെ തിരിച്ചറിയുന്നതിന് പൊലീസ് വഴി തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്. തൊഴിലാളികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ ഹാജരാക്കുകയും ഇതിനനുസരിച്ച് പൊലീസ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റുകയുമാണ് ചെയ്യുന്നത്. എന്നാല്‍, ഈ സംരംഭം വേണ്ടത്ര കാര്യക്ഷമമല്ളെന്നാണ് ആക്ഷേപം. നിലവില്‍ 1600 ബോട്ടുകളാണ് കൊല്ലത്തുള്ളത്. വലുപ്പത്തിനനുസരിച്ച് ഒരു ബോട്ടില്‍ ഏഴു മുതല്‍ 12 പേര്‍ വരെ കടലില്‍ പോകുന്നുണ്ട്. ഇതില്‍ നല്ളൊരു പങ്കും അന്യസംസ്ഥാന തൊഴിലാളികളാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളെയെല്ലാം നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചത്. നിര്‍ദേശമുണ്ടായി നാളേറെ കഴിഞ്ഞിട്ടും നടപടി തുടങ്ങിയിടത്തുതന്നെയാണ്. ബയോമെട്രിക് വിവരങ്ങളടങ്ങിയ രജിസ്ട്രേഷന്‍ തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമേയുള്ളൂ. ഫലത്തില്‍ അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ സംരംഭത്തില്‍നിന്ന് പുറത്താകും. ഇവരുടെ രജിസ്ട്രേഷന് എന്താണ് നടപടിയെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടിയില്ല. ബയോമെട്രിക് വിവരങ്ങളടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ് കിട്ടുന്നവര്‍ക്ക് ക്ഷേമനിധി രജിസ്ട്രേഷന്‍ ലഭിക്കും. ഇതുവഴി ചികിത്സാസഹായമടക്കം നിരവധി ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്കും തൊഴിലാളി അര്‍ഹനായിരിക്കും. ഇത്തരം രജിസ്ട്രേഷനൊന്നുമില്ലാത്തതിനാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആനുകൂല്യമൊന്നും ലഭിക്കില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള പ്രത്യേക ക്ഷേമനിധിയില്‍ ഇവര്‍ക്ക് ചേരാമെങ്കിലും ജോലിക്കത്തെുന്നവരില്‍ ഭൂരിഭാഗവും ഇതുസംബന്ധിച്ച് ധാരണയില്ലാത്തവരാണ്. സ്ഥിരമായി ജോലിക്ക് കിട്ടാത്തതിനാല്‍ തൊഴിലുടമകള്‍ ഇതിന് മുന്‍കൈ എടുക്കാറുമില്ല. ഇതിനെല്ലാം പുറമേ തീരസുരക്ഷയുമായി ബന്ധപ്പെട്ടും ആശങ്കകളുയര്‍ത്തുന്നു. പൊലീസിന്‍െറയും മറ്റും കണ്ണുവെട്ടിച്ച് സുരക്ഷിതമായി തങ്ങാമെന്നതിനാല്‍ കുറ്റവാളികള്‍ ഇങ്ങോട്ടേക്കത്തെുന്നുണ്ടോ എന്നത് പരിശോധിക്കാന്‍ സംവിധാനങ്ങളൊന്നുമില്ല. അന്യദേശങ്ങളില്‍നിന്ന് ജോലിക്കത്തെുന്നവരുടെ പശ്ചാത്തലമറിയാനും മാര്‍ഗമില്ല. കൊല്ലം തീരം വഴി ശ്രീലങ്കന്‍ സ്വദേശികളെ കടത്താന്‍ ശ്രമിച്ചതടക്കം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ശക്തമായ ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.