പൊലീസിന്‍െറ കണ്ണുവെട്ടിച്ച് മണല്‍കടത്ത് തകൃതി

ചെറുതുരുത്തി: മണല്‍വാരലിന് കര്‍ശന നിരോധം നിലനില്‍ക്കെ ഭാരതപ്പുഴയില്‍ മണല്‍ മാഫിയകളുടെ വിഹാരം. വന്‍തോതില്‍ മണല്‍ കടത്തുമ്പോള്‍ പൊലീസും തികഞ്ഞ ജാഗ്രതയിലാണ്. എന്നാല്‍, പൊലീസിന്‍െറ സംവിധാനങ്ങളെ വെല്ലുവിളിച്ചാണ് മണല്‍ കടത്തുകാരുടെ പ്രവര്‍ത്തനം. മണല്‍ കടത്തലിന് വിവിധ തന്ത്രങ്ങള്‍ പയറ്റുകയാണവര്‍. പ്രത്യേക രീതിയില്‍ നിര്‍മിച്ച ചങ്ങാടത്തില്‍ പുഴയുടെ ആഴമുള്ള പ്രദേശങ്ങളില്‍നിന്നാണ് ഇപ്പോള്‍ മണല്‍ കോരുന്നത്. പുതുശേരി ശ്മശാനക്കടവില്‍ മണല്‍കടത്തില്‍ ഏര്‍പ്പെട്ട ചങ്ങാടം പിടികൂടാന്‍ പൊലീസ് എത്തിയപ്പോള്‍ അക്കരേക്ക് തുഴഞ്ഞ് മണല്‍ വാരല്‍ തൊഴിലാളികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ചങ്ങാടം പൊലീസ് പിടിച്ചെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.