ഓറഞ്ച് ഫാമില്‍ പുള്ളിപ്പുലി ചത്തനിലയില്‍

നെല്ലിയാമ്പതി: ഓറഞ്ചുഫാമിലെ വനത്തിനോട് ചേര്‍ന്ന ഭാഗത്തുനിന്ന് ഒരു ദിവസം പഴക്കമുള്ള പുള്ളിപ്പുലിയുടെ ജഡം കണ്ടത്തെി. ചൊവ്വാഴ്ച വൈകീട്ടാണ് ഓറഞ്ച് ഫാമിലെ കാപ്പിത്തോട്ടത്തില്‍ പുലിയുടെ ജഡം തൊഴിലാളികള്‍ കണ്ടത്. ഏകദേശം രണ്ടര വയസ്സുള്ള ആണ്‍പുലിയുടെ ജഡമാണ് കണ്ടത്തെിയത്. ഉടന്‍ വനപാലകരെ വിവരമറിയിച്ചു. ഡെപ്യൂട്ടി റെയ്ഞ്ചര്‍ ശങ്കരനാരായണന്‍െറ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തത്തെി. പുലിയുടെ ശരീരത്തില്‍ പ്രഥമദൃഷ്ട്യാ പരിക്കുകളില്ളെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ഡെപ്യൂട്ടി റെയ്ഞ്ചര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ വെറ്ററിനറി സര്‍ജന്‍െറ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.