ഫേസ്ബുക് കൂട്ടായ്മയിലൂടെ ഓണക്കിറ്റ് വിതരണം

അഗളി: ഫേസ്ബുക് കൂട്ടായ്മ ആദിവാസി ഊരില്‍ ഓണക്കിറ്റ് വിതരണം നടത്തി. അരിയും പലവ്യഞ്ജനവും അടക്കമുള്ള 60 കിറ്റുകളാണ് റെഡ് ബറ്റാലിയന്‍ എന്ന പേരിലുള്ള ഫേസ്ബുക് കൂട്ടായ്മ അട്ടപ്പാടിയില്‍ തിരുവോണ തലേന്ന് വിതരണം ചെയ്തത്. മൂലഗംഗല്‍ ആദിവാസി ഊരിലായിരുന്നു വിതരണം. ലൈക്കോ ആശംസകള്‍ പോസ്റ്റ്ചെയ്യലോ മാത്രമല്ല ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിന്‍െറ ലക്ഷ്യമെന്ന് തെളിയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കൂട്ടായ്മയിലെ അംഗങ്ങള്‍ പറയുന്നു. തൃശൂരിലെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ് മറ്റ് അംഗങ്ങളുമായി ആശയം പങ്കുവെച്ചത്. ഡ്രൈവറായ കോഴിക്കോട് സ്വദേശി നാസര്‍, വയനാട്ടുകാരനായ രഞ്ജിത് എന്നിവരാണ് അട്ടപ്പാടിയിലത്തെി കിറ്റുകള്‍ വിതരണം ചെയ്തത്. കൂട്ടായ്മയിലെ അംഗങ്ങള്‍ സമാഹരിച്ച പണം ഉപയോഗിച്ചാണ് അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.