കരനെല്‍ കൃഷിയില്‍ സമദിന്‍െറ വിജയഗാഥ

മങ്കട: വയലുകള്‍ മണ്ണിട്ടുനികത്തി കോണ്‍ക്രീറ്റ് കാടുകള്‍ നിര്‍മിക്കുന്ന ഇക്കാലത്തും കരനെല്‍ കൃഷിയില്‍ നൂറുമേനി വിളയിക്കുകയാണ് മങ്കട പറച്ചിക്കോട്ടില്‍ സമദ്. മുന്‍ കാലങ്ങളില്‍ വയലുകളിലെ കൃഷിക്കു പുറമെ വീടുകളോടനുബന്ധിച്ചും പറമ്പുകളിലും കരനെല്ല് കൃഷി വ്യാപകമായിരുന്നു. വേനല്‍ മഴ ലഭിക്കുന്നതോടെ പൊടി വിതയായാണ് നെല്‍ വിത്ത് വിതക്കുന്നത്. മഴയെ മാത്രം ആശ്രയിച്ച് വര്‍ഷത്തില്‍ ഒരു വിളവുമാത്രം എടുക്കുന്ന രീതിയാണ് കരനെല്ല് കൃഷി. സമദ് വര്‍ഷങ്ങളായി ഈ കൃഷി രീതി തുടര്‍ന്ന് പോരുന്നു. നെച്ചിനിക്കോട്ട് കുന്നിന്‍ മുകളിലുള്ള ഇദ്ദേഹത്തിന്‍െറ പറമ്പില്‍ നൂറുമേനി വിളവാണ് ലഭിക്കുന്നത്. താരതമ്യേന ചെലവു കുറഞ്ഞ കൃഷിരീതിയാണ് ഇദ്ദേഹത്തിന്‍േറത്. ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ച് മഴ നനഞ്ഞുണ്ടാകുന്ന കരനെല്‍ കൃഷിയില്‍ ഇത്തവണ സംയുക്ത വിത്തിന് പുറമെ നവരനെല്ല്, ബസ്മതി എന്നീ ഇനങ്ങളും വിതച്ചിട്ടുണ്ട്. സാധാരണായായി ഓണത്തിന് മുമ്പ് കൊയ്തെടുക്കാറാണ് പതിവ്. എന്നാല്‍, ഇക്കുറി വേനല്‍ മഴയുടെ ക്രമം തെറ്റല്‍ കാരണം ഓണനാളുകളിലാണ് നെല്ല് കൊയ്യാനായത്. നെല്ലിനോടൊപ്പം കുമ്പളം പോലുള്ള പച്ചക്കറികളും ഇദ്ദേഹത്തിന്‍െറ കൃഷിയിടത്തില്‍ വിളയുന്നുണ്ട്. രാസവളം ഉപയോഗിക്കാതെ തന്നെ നല്ല വിളവ് ലഭിക്കുന്നുണ്ടെന്ന് സമദ് സാക്ഷ്യപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.