കാവനൂര്‍ അങ്ങാടിയില്‍ ശൗചാലയത്തിന് ആവശ്യം ശക്തം

അരീക്കോട്: ജനത്തിരക്കേറിയ കാവനൂര്‍ അങ്ങാടിയിലൊരു ശൗചാലയം വേണമെന്ന ആവശ്യം ശക്തമാകുന്നു. മഞ്ചേരി നഗരത്തിന്‍െറയും അരീക്കോട് ഗ്രാമപഞ്ചായത്തിന്‍െറയും ഇടയിലുള്ള അങ്ങാടി രാത്രി വൈകുംവരെ സജീവമാണ്. നിരവധി കച്ചവട സ്ഥാപനങ്ങളും ബാങ്ക്, പ്രാഥമികാരോഗ്യ കേന്ദ്രം, വില്ളേജോഫിസ്, കൃഷിഭവന്‍, പഞ്ചായത്ത് കാര്യാലയം, വിദ്യാലയം, വായനശാലകള്‍ എന്നിവ അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്നു. കൂടാതെ ദീര്‍ഘദൂര യാത്രക്കാരുടെ ഒരിടത്താവളമായും കാവനൂര്‍ മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ശൗചാലയമില്ലാത്തത് ജനങ്ങളെ വലക്കുന്നു. റഅതേസമയം, പൊതുസ്ഥലങ്ങളില്‍ ശൗചാലയം നിര്‍മിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തണമെന്ന് സര്‍ക്കാറിന്‍െറ പ്രത്യേക നിര്‍ദേശവുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.