കോഴഞ്ചേരി: കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ രണ്ടാഴ്ചയായി വെള്ളമില്ല. ജില്ലാ ആശുപത്രിയില്‍ ജലക്ഷാമം മൂലം രോഗികളും കൂട്ടിരിപ്പുകാരും ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. വെള്ളമില്ലാത്തതിനാല്‍ രോഗികള്‍ ചികിത്സ മതിയാക്കി മറ്റിടങ്ങളിലേക്ക് പോകുന്നു. പ്രാഥമികാവശ്യത്തിനുപോലും വെള്ളമില്ലാത്തതിനാല്‍ ആശുപത്രിയിലെ കക്കൂസുകള്‍ മാലിന്യംകൊണ്ട് നിറഞ്ഞ് ദുര്‍ഗന്ധം വമിച്ചിരിക്കുകയാണ്. ആശുപത്രിയിലെ പ്രധാന ഡോക്ടറടക്കമുള്ളവര്‍ക്ക് മഞ്ഞിപ്പിത്തം ബാധിച്ചതായും അറിയുന്നു. ആശുപത്രിയിലേക്ക് വെള്ളമത്തെിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിന്‍െറ തകരാറാണ് മുടങ്ങാന്‍ ഇടയാക്കിയ ത്. റോഡ് മുറിച്ച് പൈപ് നന്നാക്കേണ്ടതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിക്കാത്തതാണ് ജലവിതരണം തടസ്സപ്പെട്ടതെന്ന കാരണമാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്. 3500 ലിറ്റര്‍ വെള്ളത്തിന് 900 രൂപ കൊടുത്ത് വാങ്ങുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. ദിനംപ്രതി കുറഞ്ഞത് 5 ലോഡ് വെള്ളമാണ് ആവശ്യം. ഡയാലിസിസ് യൂനിറ്റും മറ്റ്സംവിധാനവുമുള്ള ആശുപത്രിയില്‍ വെള്ളമില്ലാത്തതിനാല്‍ എല്ലാ പ്രവര്‍ത്തനവും മുടങ്ങി. വെള്ളക്ഷാമം രൂക്ഷമായപ്പോള്‍ പൊലീസ് ഇടപെട്ട് അവരുടെ ടാങ്കറിലാണ് എത്തിച്ചത്. ഇത്ര രൂക്ഷമായ ജലക്ഷാമം ഉണ്ടായിട്ടും വാട്ടര്‍ അതോറിറ്റി അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ വെള്ളമത്തെിക്കേണ്ട ജില്ലാ ആശുപത്രിയെ ജില്ലാ പഞ്ചായത്തും അവഗണിച്ചിരിക്കുകയാണ്. ഓണാഘോഷങ്ങള്‍ നടക്കുമ്പോഴും ആശുപത്രിയിലെ രോഗികളും അധികൃതരും ശുദ്ധജലമില്ലാതെ ദുരിതം അനുഭവിക്കുകയാണ്. രണ്ടാഴ്ചയായി നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിന് തയാറായിരിക്കുകയാണ്. മനുഷ്യാവകാശ കമീഷന് പരാതി നല്‍കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.