ആറന്മുള വള്ളംകളി: ഗതാഗതനിയന്ത്രണം

ആറന്മുള : ഇന്ന് നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയോടനുബന്ധിച്ച് കലക്ടര്‍ ആറന്മുളയും പരിസരപ്രദേശങ്ങളും മദ്യനിരോധ മേഖലയായി പ്രഖ്യാപിച്ചു. രാവിലെ 10 മുതല്‍ ആറന്മുളയിലും പരിസരപ്രദേശങ്ങളിം ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറാട്ടുപുഴയില്‍നിന്ന് ആറന്മുള ഭാഗത്തേക്ക് മാത്രമെ വാഹനങ്ങള്‍ കടത്തിവിടൂ. തെക്കേമലയില്‍നിന്ന് ചെങ്ങന്നൂര്‍ പന്തളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐക്കര ജങ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്. എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ട്, വി.എച്ച്.എസ്.എസ്. ഗ്രൗണ്ട്, തറയില്‍ മുക്കിന് സമീപത്തെ സോമില്‍ ഗ്രൗണ്ട്, എം.ടി.എല്‍.പി.എസ്. ആറന്മുള സബ് രജിസ്ട്രാര്‍ ഓഫിസ് കോമ്പൗണ്ട്, ഓള്‍ഡ് കെ.ടി.ഡി.സി ഹോട്ടല്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തി. ആറാട്ടുപുഴ മുതല്‍ തെക്കേമല വരെ റോഡിന്‍െറ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പ്രധാനവേദിയും പരിസരപ്രദേശങ്ങളും സി.സി ടി.വി നിരീക്ഷണത്തിലാണ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ 10 ഡിവൈ.എസ്.പി, 15 സി.ഐ, 100 എസ്. ഐ, 750 പൊലീസുകാര്‍, 100ഓളം മഫ്തി പൊലീസുകാര്‍ എന്നിവരും ഡ്യൂട്ടിയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.