അപകടം പതിയിരിക്കുന്ന ‘ചെളിക്കുഴി’ പാത

അടൂര്‍: ഇളമണ്ണൂര്‍ തിയറ്റര്‍ കവല-കുന്നിട-ചെളിക്കുഴി പാതയിലൂടെ യാത്രചെയ്യുന്നവര്‍ ആ വിവരം വീട്ടുകാരെ വിളിച്ചറിയിക്കാന്‍ മറക്കരുത്. കാരണം ഏതുസമയവും യാത്രികര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ് എന്നതുതന്നെ. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര, തെക്കേക്കര ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഈ പാത ചെളിക്കുഴി വരെ പൂര്‍ണമായും തകര്‍ച്ചയിലാണ്. അമിതഭാരം കയറ്റിയ ടിപ്പറുകളുടെ സഞ്ചാരമാണ് പാതയെ കൂടുതല്‍ തകര്‍ച്ചയിലാക്കിയത്. ഇളമണ്ണൂര്‍ തിയറ്റര്‍ കവല മുതല്‍ ചെളിക്കുഴി വരെ നാല് കി.മീറ്ററുണ്ട്. ഇളമണ്ണൂര്‍ മുതല്‍ കിന്‍ഫ്ര ഭക്ഷ്യസംസ്കരണ പാര്‍ക്ക് കവാടം വരെ 300 മീറ്റര്‍ ഭാഗം കിന്‍ഫ്ര ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കിയിരുന്നതും തകര്‍ന്നിട്ട് വര്‍ഷത്തിലേറെയായി. ഈഭാഗം ഒരുവശം നൂറടിയോളം താഴ്ച്ചയാണ്. വശങ്ങളില്‍ വളര്‍ന്നുനില്‍ക്കുന്ന കാടുകള്‍ മാത്രമാണ് സംരക്ഷണഭിത്തിയുടെ ചുമതല നിര്‍വഹിക്കുന്നത്. ഇവിടെ ഇരുചക്രവാഹനങ്ങളും കാല്‍നടക്കാരും കുഴിയില്‍ വീഴുന്നത് പതിവാണ്. കിന്‍ഫ്ര കവാടം മുതല്‍ കുന്നിടവരെ 2.2 കി.മീറ്റര്‍ ഭാഗം ടാര്‍ ചെയ്തത് ഒരു വര്‍ഷം മുമ്പാണ്. ചെളിക്കുഴിവരെ ഒന്നര കി.മീറ്റര്‍ ഭാഗം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഞ്ചാരയോഗ്യമാക്കിയിരുന്നു. ഇതും തകര്‍ന്നു. കുന്നിട കവലയില്‍ വലിയ കുഴികളാണ് രൂപ്പെട്ടത്. ഇരുവശത്തും റബര്‍ മരങ്ങള്‍ വളര്‍ന്ന് നില്‍ക്കുന്നതും ഓടകളില്ലാത്തതുമാണ് പാത തകരാനിടയാക്കുന്നത്. പാത ഗതാഗതയോഗ്യമാക്കി ഇതുവഴി ബസ് സര്‍വീസ് തുടങ്ങിയാല്‍ ഇളമണ്ണൂര്‍-ചായലോട്-കുന്നിട-ചെളിക്കുഴി- കടുവാത്തോട്-പട്ടാഴി-താമരക്കുടി വഴി മൈലംവരെ 14 കി.മീറ്റര്‍ സഞ്ചരിച്ചാല്‍ എം.സി റോഡില്‍ കയറാം. അവിടെനിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊട്ടാരക്കരയിലത്തൊം. ഇളമണ്ണൂര്‍, മരുതിമൂട്, പൂതങ്കര വാസികള്‍ക്ക് ഇതുവഴി മടക്കയാത്രയുള്‍പ്പെടെ 12 കി.മീറ്റര്‍ ലാഭിക്കാം. തിരുവനന്തപുരം യാത്രയിലാകട്ടെ മടക്കയാത്രയുള്‍പ്പെടെ 20 കിലോമീറ്ററോളം ലാഭമുണ്ട്. പട്ടാഴിയിലത്തെി എട്ടുകി.മീറ്റര്‍ സഞ്ചരിച്ച് കുന്നിക്കോട് കവലയിലത്തെി ചെങ്ങമനാട്-വെട്ടിക്കവല വഴി വാളകത്ത് എം.സി റോഡില്‍ കയറി യാത്രതുടരാം. ചടയമംഗലം, ആയൂര്‍ എന്നിവിടങ്ങളില്‍ പോകുന്നവര്‍ക്കും ഈ റൂട്ട് ഉപകരിക്കും. ഏനാദിമംഗലം പഞ്ചായത്തിലെ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗത്തോളം കുന്നിടക്കാരാണ്. കുന്നിട, ചായലോട് പ്രദേശങ്ങളിലുള്ളവര്‍ കാല്‍നടയായാണ് ഇളമണ്ണൂരിലത്തെുന്നത്. പാതയില്‍ വഴിവിളക്കുമില്ല. കഴിഞ്ഞ ദിവസം അടൂരില്‍നിന്ന് ഇളമണ്ണൂര്‍ തിയറ്റര്‍ കവല-കുന്നിട വഴി പത്തനാപുരത്തിന് സ്വകാര്യബസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ബസുകള്‍ പത്തനാപുരം റൂട്ടിലും മങ്ങാട്-പുതുവല്‍ പാതക്ക് സമീപം പ്രവര്‍ത്തനമാരംഭിച്ച സ്വകാര്യ മെഡിക്കല്‍ കോളജ് വഴിയും ഇരു ജില്ലകളെയും ബന്ധപ്പെടുത്തി സര്‍വീസ് ആരംഭിച്ചാല്‍ യാത്രാക്ളേശം പരിഹരിക്കാം എന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്ത് ആസ്ഥാനമായ ഇളമണ്ണൂരിലാണ് പ്രാഥമികാരോഗ്യകേന്ദ്രം, ചന്ത, വില്ളേജ് ഓഫിസ്, കൃഷിഭവന്‍, സബ് രജിസ്ട്രാര്‍ ഓഫിസ്, പഞ്ചായത്ത് ഓഫിസ്, എസ്.ബി.ഐ ശാഖ, സര്‍വീസ് സഹകരണബാങ്കുകള്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ഗവ. എല്‍.പി, യു.പി സ്കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവ സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളിലത്തൊന്‍ പ്രദേശവാസികള്‍ കഷ്ടപ്പെടുകയാണ്. പത്തനാപുരം, അടൂര്‍, കൊട്ടാരക്കര, കൊല്ലം ഡിപ്പോകളില്‍നിന്ന് തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലേക്ക ് ഇതുവഴി ബസ് സര്‍വീസ് തുടങ്ങിയാല്‍ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ യാത്രാക്ളേശത്തിന് പരിഹാരമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.