തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം നഗരത്തിലെ ആശുപത്രിക്കെട്ടിടം ഇടിഞ്ഞുവീണു

തിരുവല്ല: തിരുവല്ല മല്ലപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു. പരിസരത്ത് ആരും ഇല്ലാഞ്ഞതിനാല്‍ ആളപായമുണ്ടായില്ല. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ നഴ്സിങ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന കാലപ്പഴക്കമുള്ള ഇരുനില കെട്ടിടത്തിന്‍െറ പിന്‍ഭാഗമാണ് ചൊവ്വാഴ്ച വൈകുന്നേരം നിലംപതിച്ചത്. 75 വര്‍ഷത്തോളം കാലപ്പഴക്കമുളള കെട്ടിടത്തിന്‍െറ പിന്‍ഭാഗത്തുള്ള മുപ്പതോളം ടോയ്ലറ്റുകള്‍ അടങ്ങുന്ന കെട്ടിടത്തിന്‍െറ ഭാഗമാണ് ഇടിഞ്ഞുവീണത്. ഇരുനൂറോളം നഴ്സിങ് വിദ്യാര്‍ഥികളും നഴ്സുമാരും താമസിക്കുന്ന കെട്ടിടമാണിത്. ഓണാവധി പ്രമാണിച്ച് വിദ്യാര്‍ഥിനികളില്‍ ഏറിയപങ്കും ഹോസ്റ്റലില്‍ ഇല്ലാതിരുന്നതും നഴ്സിങ് ജീവനക്കാരെല്ലാം ജോലിയിലായിരുന്നതും വന്‍ ദുരന്തം ഒഴിവാകാന്‍ ഇടയായി. ഇടിഞ്ഞ് വീണ ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ പുറത്തിറങ്ങി മിനിറ്റുകള്‍ക്കുള്ളിലായിരുന്നു കെട്ടിടം ഇടിഞ്ഞുവീണത്. ഇരുപതോളം മുറികളുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്‍െറ ഭിത്തികളെല്ലാം തന്നെ വിള്ളല്‍ വീണ നിലയിലാണ്. തിരുവല്ലയില്‍നിന്നത്തെിയ ഫയര്‍ഫോഴ്സ് സംഘം കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധന നടത്തി. കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിരുന്നതായി ആശുപത്രി ജീവനക്കാരില്‍ ചിലര്‍ പറയുന്നു. ആര്‍.ഡി.ഒ എ. ഗോപകുമാര്‍, മാത്യു ടി തോമസ് എം.എല്‍.എ എന്നിവര്‍ സംഭവസ്ഥലത്തത്തെി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.