നെടുങ്കണ്ടം: നെടുങ്കണ്ടം ടൗണില്‍ എസ്.ഡി.എ സ്കൂള്‍ ജങ്ഷനില്‍ ജലവിതരണ പൈപ്പ് പൊട്ടി റോഡില്‍ കുഴി രൂപപ്പെട്ടത് യാത്രക്കാര്‍ക്ക് വിനയായി. ഉറവ പോലെയാണ് വെള്ളം റോഡിലൂടെ ഒഴുകുന്നത്. വര്‍ഷങ്ങളായി ഇവിടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് പതിവ് കാഴ്ചയാണ്. പരാതികള്‍ ഏറുമ്പോള്‍ ആരെങ്കിലും കുഴി മണ്ണിട്ട് നികത്തും. അല്ളെങ്കില്‍ റോഡ് ടാറിങ് നടത്തും. അതോടെ വെള്ളം ഒഴുക്ക് നിലക്കും. എന്നാല്‍, ജല അതോറിറ്റി അധികൃതര്‍ തകരാര്‍ കണ്ടുപിടിക്കാനോ പൈപ്പിന്‍െറ പൊട്ടല്‍ മാറ്റാനോ തയാറാകുന്നില്ല. വെള്ളം റോഡിലൂടെ ഒഴുകി കുഴികള്‍ രൂപപ്പെട്ടത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമാണ് ഏറെ ദുരിതമായിരിക്കുന്നത്. നെടുങ്കണ്ടം-താന്നിമൂട് റോഡില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളം റോഡിലൂടെ ഒഴുകി റോഡ് തകരുന്നുണ്ട്. പഞ്ചായത്തും പൊതുമരാമത്തും ഇത് കണ്ടില്ളെന്ന് നടിക്കുകയാണ്. ചില സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ വെള്ളം റോഡിലേക്കാണ് ഒഴുക്കി വിട്ടിരിക്കുന്നത്. ഇതും കാല്‍നട യാത്രക്കാരെയും വാഹനങ്ങളെയും ഒന്നുപോലെ വിഷമ വൃത്തത്തിലാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.