സ്കൂട്ടറിന്‍െറ നമ്പര്‍പ്ളേറ്റ് ഘടിപ്പിച്ച ആഡംബര കാര്‍ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: സ്കൂട്ടറിന്‍െറ നമ്പര്‍പ്ളേറ്റ് ഘടിപ്പിച്ച് നഗരത്തില്‍ സര്‍വീസ് നടത്തിയ ആഡംബര കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എരിയാലിലെ ചേരങ്കൈ ഹൗസില്‍ സി.എ. അഷ്റഫിനെ (31)യാണ് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിന്‍െറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.13 ലക്ഷം രൂപ വിലവരുന്ന വെര്‍ണ കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടെ സ്കൂട്ടറിന്‍െറ രജിസ്ട്രേഷനിലുള്ള നമ്പറാണ് കാറില്‍ പതിച്ചതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശിയായ ഫൈസലില്‍നിന്നാണ് കാര്‍ വിലക്ക് വാങ്ങിയതെന്ന് അഷ്റഫ് പൊലീസിനെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.