പള്ളിക്കുന്ന്: കണ്ണൂര്‍ ബ്ളോക് റൂറല്‍ ശിശു വികസന ഓഫിസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 175 അങ്കണവാടിയിലെ വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും ആഗസ്റ്റ് മാസത്തെ ഓണറേറിയവും ഓണം അലവന്‍സും ലഭിച്ചില്ല. ബാങ്കിന്‍െറ അനാസ്ഥയാണ് ഇതിനു കാരണമെന്നാണ് ജീവനര്‍ക്കാരുടെ ആരോപണം. പ്രതിമാസ ഓണറേറിയമായി വര്‍ക്കര്‍മാര്‍ക്ക് 5000 രൂപയും ഹെല്‍പര്‍മാര്‍ക്ക് 3500 രൂപയും ഓണം അലവന്‍സായി 900 രൂപയുമാണ് ലഭിക്കേണ്ടിയിരുന്നത്. ഇവര്‍ക്ക് എസ്.ബി.ടി തെക്കിബസാര്‍ ശാഖവഴിയാണ് ഓണറേറിയവും അലവന്‍സും ലഭിക്കേണ്ടിയിരുന്നത്. ഇതിന് ആവശ്യമായ പേ ഓര്‍ഡര്‍ ചെക്ക് (പി.ഒ.സി) മൂന്നാം തീയതി തന്നെ ബാങ്ക് ശാഖയില്‍ സാമൂഹിക നീതി ഓഫിസില്‍ നിന്ന് ഏല്‍പിച്ചിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ തുക അക്കൗണ്ടില്‍ വരാത്തതിന്‍െറ കാരണം അന്വേഷിച്ച ജീവനക്കാരോട് പി.ഒ.സി കിട്ടിയിട്ടില്ളെന്ന മറുപടിയാണത്രേ ബാങ്ക് അധികൃതര്‍ നല്‍കിയത്. പിന്നീട് ബാങ്ക് ഓണാവധിയിലായി. അവധിക്ക് ശേഷം സാമൂഹിക ഓഫിസ് അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് ബാങ്ക് പി.ഒ.സി സ്ഥലം മാറിവെച്ചതായി കണ്ടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.