അഞ്ചരക്കണ്ടി: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന് വിളിപ്പാടകലെ തട്ടാരി ടൗണിന് ശാപമാവുകയാണ് ബസ്സ്റ്റാന്‍ഡിലെ ശൗചാലയം. വൃത്തിഹീനയും അസൗകര്യങ്ങളില്‍ വീര്‍പ്പ്മുട്ടുന്നതുമായ മൂത്രപ്പുരയില്‍ കയറാന്‍ പറ്റാത്ത സ്ഥിതിയാണ്. തൊട്ടപ്പുറത്ത് പുതിയ കംഫര്‍ട്ട് സ്റ്റേഷന്‍ പണിപൂര്‍ത്തിയായി മാസങ്ങളായെങ്കിലും പൂട്ടിയിട്ടിരിക്കുകയാണ്. വേങ്ങാട് ഗ്രാമപഞ്ചായത്തിലെ തട്ടാരി വാര്‍ഡിലാണ് ബസ്സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിലെ പ്രധാന ടൗണായ തട്ടാരിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് മൂത്രപ്പുര സൗകര്യമില്ലാത്തത് പ്രയാസമാവുകയാണ്. നിലവിലുള്ള മൂത്രപ്പുരയില്‍ സ്ത്രീകള്‍ക്കുള്ള സൗകര്യമില്ല. ദിവസേന നിരവധി ബസുകളാണ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്നത്. സ്റ്റാന്‍ഡില്‍ കയറുന്ന ബസുകളില്‍നിന്നും പഞ്ചായത്ത് ഫീസ് വാങ്ങുന്നുണ്ടെങ്കിലും ശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യുന്നില്ളെന്നാണ് ബസ് തൊഴിലാളികള്‍ പറയുന്നത്. പുതിയ മൂത്രപ്പുരയുടെ പണി പൂര്‍ത്തിയായിട്ട് മാസങ്ങളായിട്ടും ഉപയോഗപ്രദമാകാത്തതിലും നാട്ടുകാരില്‍ പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.