ഐ.എസിനെതിരായ നീക്കം ഇറാനുമായി സൈനിക സഹകരണമില്ളെന്ന് അമേരിക്ക

വാഷിങ്ടൺ: ഇറാഖിലും സിറിയയിലും ഭീഷണി ഉയ൪ത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് വിമത൪ക്കെതിരായ നീക്കത്തിന് അമേരിക്കയുടെ കാ൪മികത്വത്തിൽ പ്രഖ്യാപിച്ച പുതിയ സഖ്യത്തിൽ ഇറാനും പങ്കാളിയാകുമെന്ന വാ൪ത്ത ഇരു വിഭാഗവും നിഷേധിച്ചു. സൈനിക സഹകരണമോ രഹസ്യവിവരങ്ങളുടെ കൈമാറ്റമോ ഉണ്ടാകില്ളെന്ന് യു.എസ് സ്റ്റേറ്റ് വിഭാഗം ഉപവക്താവ് മേരി ഹാ൪ഫ് പറഞ്ഞു. ചില വിഷയങ്ങളിൽ ഉഭയകക്ഷി സഹകരണത്തിന് താൽപര്യമുണ്ട്. 2001ൽ അഫ്ഗാനിസ്താനിൽ ഹാമിദ് ക൪സായിയെ പ്രസിഡൻറാക്കാൻ ഇരുവിഭാഗവും ചേ൪ന്ന് പ്രവ൪ത്തിച്ചിരുന്നു. എന്നാൽ, ഇത്തവണ സഹകരണത്തിന് താൽപര്യമില്ല -ഹാ൪ഫ് പറഞ്ഞു.
ഇറാഖിലെ ഐ.എസ് ഭീഷണി അവസാനിപ്പിക്കാൻ നടത്തുന്ന സൈനിക നീക്കത്തിൽ അമേരിക്കയുമായി സഹകരിക്കാൻ ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇ അനുമതി നൽകിയതായി ബി.ബി.സി റിപ്പോ൪ട്ട് ചെയ്തിരുന്നു. ഇത് പക്ഷേ, ഇറാൻ വിദേശകാര്യ വക്താവ് മ൪സി അഫ്ഖം നിഷേധിച്ചു. ആണവ വിഷയത്തിൽ ഇരു വിഭാഗവും തമ്മിൽ അന്തിമ കരാറിലത്തൊനുള്ള ച൪ച്ചകൾ പുരോഗമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.