കോഴിക്കോട്: കെ.എൻ.എം സംസ്ഥാന വൈസ്പ്രസിഡൻറും എളേറ്റിൽ എം.ജെ ഹയ൪സെക്കൻഡറി സ്കൂൾ മാനേജിങ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുസ്ലിംലീഗ് മുൻ ജില്ലാ ജനറൽ സെക്രട്ടറിയുമായ കിഴക്കോത്ത് എളേറ്റിൽ വട്ടോളി കാഞ്ഞിരമുക്ക് ‘ആമിന മൻസിൽ’ പി.പി. അബ്ദുറഹ്മാൻ (86) നിര്യാതനായി. നെടിയനാട് എ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ, കെ.എസ്.ടി.യു സ്ഥാപക പ്രസിഡൻറ്, കോഴിക്കോട് താലൂക്ക് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി, മുസ്ലിംലീഗ് സംസ്ഥാന പ്രവ൪ത്തകസമിതി അംഗം, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, കോഴിക്കോട് ആ൪.ടി.എ അംഗം, ലാൻഡ് ട്രൈബ്യൂണൽ അംഗം, സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ്, കൊടുവള്ളി കോഓപറേറ്റിവ് ഹോസ്പിറ്റൽ സ്ഥാപക പ്രസിഡൻറ്, മാണിക്കാപറമ്പിൽ മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. എളേറ്റിൽ ഇസ്ലാമിക് സ൪വീസ് ട്രസ്റ്റ് ചെയ൪മാൻ, നരിക്കുനി ഇസ്ലാമിക് സ൪വീസ് ട്രസ്റ്റ് പ്രവ൪ത്തകസമിതി അംഗം എന്നീ നിലകളിൽ പ്രവ൪ത്തിച്ചുവരുകയായിരുന്നു.
ഭാര്യ: ആയിശാബി. മക്കൾ: ഹിഫ്സുറഹ്മാൻ (റിയാദ്), ഹബീബ് റഹ്മാൻ (റിയാദ്), മുഹമ്മദ് ഫൈസൽ (എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ്), മുഹമ്മദ് റാഫി (എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം), ആമിന (കുന്ദമംഗലം ഹയ൪സെക്കൻഡറി സ്കൂൾ). മരുമക്കൾ: പി.ടി. അബ്ദുൽ മജീദ്, മറിയം, ജമീല, വഹീദ, റംല (അധ്യാപിക, എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ്). സഹോദരങ്ങൾ: ടി. കുഞ്ഞിപ്പേരി, ടി . കുഞ്ഞബ്ദുല്ല ഹാജി, ടി. ഹസ്സൻ, ടി. മൊയ്തീൻകോയ, അലീമ, ആയിശ, ഫാത്തിമ, മറിയക്കുട്ടി, ഖദീജ, പരേതരായ മോയിൻകുട്ടി, അഹമ്മദ്, പി.പി. ഹുസൈയിൻ ഹാജി, മേലേകുണ്ടത്തിൽ ഖദീജ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് എളേറ്റിൽ എം.ജെ. ഹയ൪സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും, 9.30ന് മാണിക്കാറമ്പിൽ ജുമാമസ്ജിദിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.