തെന്മല ഡാമിന് സമീപത്തെ അനധികൃത നിര്‍മാണം: വനംവകുപ്പ് അന്വേഷണം തുടങ്ങി

പുനലൂര്‍: ഇക്കോടൂറിസത്തിന്‍െറ മറവില്‍ തെന്മല ഡാമിനോട് ചേര്‍ന്ന അനധികൃത നിര്‍മാണവും കുന്നിടിച്ച് വന്‍മരങ്ങള്‍ മുറിച്ചുമാറ്റിയതും സംബന്ധിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. അഞ്ചല്‍ റേഞ്ച് അധികൃതര്‍ വെള്ളിയാഴ്ച സ്ഥലത്തത്തെി വിവരങ്ങള്‍ ശേഖരിച്ചു. ഡാമിനോട് ചേര്‍ന്ന് ഇക്കോ ടൂറിസം സിമ്മിങ് പൂള്‍ നിര്‍മിക്കുന്നതിനാണ് ഡാം ഭിത്തിക്ക് ഭീഷണിയായ നിലയില്‍ ആദ്യഘട്ടമായി റോഡ് നിര്‍മിച്ചത്. ഇക്കോടൂറിസത്തിന്‍െറ ലെഷര്‍സോണിലൂടെയാണ് ഇവിടുണ്ടായിരുന്ന കുന്നുകള്‍ ഇടിച്ചുനിരത്തി റോഡുണ്ടാക്കിയത്. അപൂര്‍വയിനം കൂറ്റന്‍ മരങ്ങള്‍ മുറിച്ചുമാറ്റിയത് വനപാലകര്‍ കണ്ടത്തെി. ഇത്തരത്തില്‍ നിരവധി മരങ്ങള്‍ മുറിച്ചെങ്കിലും ഇവയുടെ കുറ്റികളും ബാക്കി തടികളും കണ്ടത്തൊനായില്ല. കൂടാതെ ലെഷര്‍ സോണിലുണ്ടായിരുന്ന നിരവധി ശില്‍പങ്ങളും നശിപ്പിച്ചിട്ടുണ്ട്. വനംവകുപ്പില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിലാണ് കല്ലട ജലസേചന പദ്ധതിയുടെ ഡാമും മറ്റും പ്രവര്‍ത്തിക്കുന്നത്. ഇക്കോ ടൂറിസം സ്ഥാപിച്ചത് കുന്നിനും മരങ്ങള്‍ക്കും അടിക്കാടുകള്‍ക്കും നാശം ഉണ്ടാകാതായിരുന്നു. ഇപ്പോള്‍ ഇതെല്ലാ തകിടംമറിച്ചാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സിമ്മിങ് പൂളിലേക്കുള്ള റോഡും പൊക്ളയിനര്‍ ഉപയോഗിച്ച് നിര്‍മിച്ചത്. ഇത് ഡാമിന് ഗുരുതരഭീഷണിയാണന്നാണ് ഐ.ഡി.ആര്‍.ബിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഡാമിലെ വെള്ളത്തിന്‍െറ സമ്മര്‍ദം തടയാനായി മുന്‍വശത്തായി മണ്ണിട്ട് തട്ടുകളായി നിര്‍മിച്ച കുന്നാണ് ഇപ്പോള്‍ നിരപ്പാക്കിയത്. ഒരു കാരണവശാലും ഈ ഭാഗത്ത് ഒരുനിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കാനാകില്ളെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇത്തരം ഒരുനിര്‍മാണം മുമ്പ് ശ്രദ്ധയില്‍പെട്ടിരുന്നില്ല. ഇതുസംബന്ധിച്ച് കെ.ഐ.പി അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.