കോയമ്പത്തൂര്‍: അഫ്ഗാനിസ്ഥാന്‍ വ്യാജകറന്‍സി കെട്ടുകളുമായി രണ്ട് യുവാക്കള്‍ ഈറോഡില്‍ പൊലീസ് പിടിയിലായി. തിരുപ്പൂര്‍ കാങ്കേയം കെ.എന്‍.പി കോളനി ഹക്കിം (30), തിരുപ്പൂര്‍ പൊങ്കുപാളയം ബാലമുരുകന്‍ (44) എന്നിവരാണ് പ്രതികള്‍. 12 കെട്ട് വ്യാജ കറന്‍സികളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. തങ്ങളുടെ പക്കല്‍ 1.2 കോടി മതിപ്പുള്ള അഫ്ഗാന്‍ കറന്‍സിയുണ്ടെന്നും അഞ്ച് ലക്ഷം രൂപക്ക് ഇത് കൈമാറാമെന്നും പറഞ്ഞ് പ്രതികള്‍ കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളിലെ പലരുമായി ബന്ധപ്പെട്ടിരുന്നു. ഈ നിലയിലാണ് ഈറോഡ് പൊലീസിന് പ്രതികളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് ഈറോഡ് വി.ഒ.സി പാര്‍ക്കിന് സമീപംവെച്ച് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ നാമക്കല്‍ സ്വദേശി രാജുവില്‍നിന്നാണ് അഫ്ഗാന്‍ വ്യാജ നോട്ടുകള്‍ പ്രതികള്‍ക്ക് ലഭ്യമായതെന്ന് അറിവായി. അന്വേഷണം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.