തെൽ അവീവ്: വെസ്റ്റ്ബാങ്കിൽ ബെത്ലഹേമിനും ഹെബ്രോണിനുമിടയിൽ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 988 ഏക്ക൪ ഭൂമി കൈയേറിയതിനു പിന്നാലെ പുതുതായി 283 വീടുകൾ നി൪മിക്കാനുള്ള ടെൻറ൪ ഇസ്രായേൽ ക്ഷണിച്ചു. വെസ്റ്റ്ബാങ്കിനു വടക്കു പടിഞ്ഞാറൻ ഭാഗത്തെ എൽകാന കുടിയേറ്റ മേഖലയിലാണ് വീണ്ടും അനധികൃത ജൂത ഭവനങ്ങൾ നി൪മിക്കുന്നത്. പദ്ധതിക്ക് കഴിഞ്ഞ ജനുവരിയിൽ ഇസ്രായേൽ മന്ത്രിസഭ അനുമതി നൽകിയിരുന്നു. കുടിയേറ്റ ഭവന നി൪മാണം ത്വരിതപ്പെടുത്തുന്നതിനെതിരെ രാജ്യാന്തര സമൂഹത്തിൻെറ ശക്തമായ എതി൪പ്പ് നിലനിൽക്കുന്നുവെങ്കിലും ഇസ്രായേൽ അവഗണിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.