1100 ലിറ്റര്‍ കോടയും പതിനൊന്ന് കുപ്പി ചാരായവും പിടികൂടി

പാറശ്ശാല: രണ്ട് വീടുകളിലായി സൂക്ഷിച്ചിരുന്ന 1100 ലിറ്റര്‍ കോടയും 11 കുപ്പി നാടന്‍ ചാരായവും എക്സൈസ് അധികൃതര്‍ പിടികൂടി. ചാരായം വാറ്റിലേര്‍പ്പെട്ടിരുന്ന മഞ്ചവിളാകം നെടുവരമ്പകം പുത്തന്‍വീട്ടില്‍ സുമംഗല (43)യും എക്സൈസിന്‍െറ പിടിയിലായിട്ടുണ്ട്. വാറ്റ്ചാരായം കുപ്പികളിലാക്കി കിടപ്പ് മുറിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അടുക്കളയില്‍ ആഹാരം പാകം ചെയ്യുന്നതിനോടൊപ്പം ചാരായം വാറ്റുകയായിരുന്നെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ചാരായം വാറ്റുന്നതിനായി കോട നിറച്ച മൂന്ന് ബാരലുകളും കണ്ടത്തെി. കഴിഞ്ഞ ദിവസം 11 മണിയോടെയാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്. ഇടിച്ചക്കപ്ളാമൂടിന് സമീപം ക്രിസ്റ്റഫറിന്‍െറ വീട്ടില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 600 ലിറ്റര്‍ കോടയും പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡ് സമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നു. ഓണവിപണി ലക്ഷ്യമിട്ടാണ് ചാരായം വാറ്റിയതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. അമരവിള റേഞ്ച് എസ്.ഐ മോഹന്‍കുമാറിന്‍െറ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.