വിഴിഞ്ഞം: വിഴിഞ്ഞം-പള്ളിച്ചല്‍-തിരുവനന്തപുരം റൂട്ടില്‍ യാത്രാക്ളേശം രൂക്ഷം. കെ.എസ്.ആര്‍.ടി.സി ബസുകളുടെ കുറവാണ് ദുരിതത്തിന് കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. വിഴിഞ്ഞം ഡിപ്പോയില്‍നിന്ന് ദിവസവും പത്തില്‍ താഴെ സര്‍വീസുകളാണുള്ളത്. നേരത്തേ ഉണ്ടായിരുന്നവയില്‍നിന്ന് പകുതിയോളം സര്‍വീസുകള്‍ വെട്ടിക്കുറച്ചതായും ആരോപണമുണ്ട്. നിലവില്‍ സര്‍വീസ് നടത്തുന്നവ പോലും കൃത്യസമയം പാലിക്കാറില്ളെന്നും നാട്ടുകാര്‍ പറയുന്നു. പലപ്പോഴും സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്ത് ക്ളാസുകളില്‍ എത്താന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഇതുകൂടാതെ നഗരത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്നവരും ബുദ്ധിമുട്ടിലാണ്. വെങ്ങാനൂര്‍, ചാവടിനട, പുന്നമൂട് തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളിലും കരമന ഭാഗത്തെ കോളജുകളിലും പോകുന്ന വിദ്യാര്‍ഥികള്‍ പള്ളിച്ചല്‍ റൂട്ടിലെ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മിക്ക ബസുകളും പൊട്ടിപ്പൊളിഞ്ഞ് കണ്ടം ചെയ്യാറായ അവസ്ഥയിലാണ്. പലപ്പോഴും സര്‍വീസിനിടെ ബസുകള്‍ വഴിയിലാകുന്നത് പതിവാണ്. സര്‍വീസ് ചുരുക്കിയത് ബസുകള്‍ കട്ടപ്പുറത്തായതിനാലാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതര്‍ പറയുന്നത്. എന്നാല്‍, കട്ടപ്പുറത്തായ ബസുകള്‍ ഭൂരിഭാഗവും മാസങ്ങളായി ഈ അവസ്ഥയില്‍ തുടരുകയാണെന്നാണ് അറിയുന്നത്. ആവശ്യമായ സ്പെയര്‍പാര്‍ട്സുകള്‍ യഥാസമയം വാങ്ങി അറ്റകുറ്റപ്പണി ചെയ്ത് ബസുകള്‍ നിരത്തിലിറക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.