ജയന്തിജനതയുടെ സമയമാറ്റം; യാത്രക്കാര്‍ വലയുന്നു

കൊല്ലം: പുതുക്കിയ സമയപ്പട്ടികയനുസരിച്ചുള്ള കന്യാകുമാരി- മുംബൈ ജയന്തിജനതയുടെ സമയക്രമം യാത്രക്കാര്‍ക്ക് വിനയാകുന്നു. തിരുവനന്തപുരം മുതല്‍ കായംകുളം വരെയുള്ള ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും അടക്കമുള്ളവര്‍ക്കാണ് പുതിയ സമയം ദുരിതമായത്. രാവിലെ പത്തിനകം സ്ഥാപനങ്ങളിലത്തൊന്‍ ജയന്തി ജനത ആശ്രയമായിരുന്നെങ്കില്‍ ഇപ്പോള്‍ തലവേദനയാണ്. 8.05ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടിരുന്ന ട്രെയിനിന്‍െറ പുതുക്കിയ സമയം 8.55 ആണ്. തിങ്കളാഴ്ച മുതലാണ് സമയമാറ്റം പ്രാബല്യത്തില്‍വന്നത്. 9.30നുള്ളില്‍ കൊല്ലത്ത് എത്തിയിരുന്ന ട്രെയിന്‍ ഇപ്പോള്‍ എത്തുന്നത് 10.30നു ശേഷമാണ്. സീസണ്‍ ടിക്കറ്റ് യാത്രക്കാരുടെയടക്കം സമയക്രമമാണ് കന്യാകുമാരിയില്‍നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനിന്‍െറ പുതിയ മാറ്റത്തോടെ തകിടംമറിയുന്നത്. തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടെ ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, വര്‍ക്കല, പരവൂര്‍ എന്നീ സ്ഥലങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍, സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ രാവിലെ പത്തിനകം കൊല്ലത്തത്തൊന്‍ ഇനി ഏറെ ബുദ്ധിമുട്ടേണ്ടിവരും. കായംകുളത്ത് ട്രെയിന്‍ പത്തിനാണ് എത്തിയിരുന്നത്. 7.10ന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിക്കുന്ന ശബരിക്ക് വര്‍ക്കല മാത്രമാണ് സ്റ്റോപ്പുള്ളത്. ഇത് മറ്റുസ്ഥലങ്ങളില്‍നിന്ന് കൊല്ലത്തേക്കും കായംകുളത്തേക്കും യാത്രചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ശബരി 8.20നാണ് കൊല്ലത്തത്തെുന്നത്. വളരെ നേരത്തെ എത്തുന്ന ഈ ട്രെയിനിനെ ആശ്രയിക്കുന്നവരും ഇനി വലയും. രാവിലെ 6.50ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന മധുര പാസഞ്ചര്‍ സ്ഥിരമായി വൈകിയാണ് എത്തുന്നത്. എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തുന്നതിനാല്‍ 9.45ന് ശേഷമാണ് ഇത് കൊല്ലത്തത്തെുക. ഈ ട്രെയിനിനെ വിശ്വസിക്കാന്‍ പ്രയാസമാണെന്നും യാത്രക്കാര്‍ പറയുന്നു. തിരുവനന്തപുരത്തുനിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന ഒരു പാസഞ്ചര്‍ ട്രെയിന്‍ വേണമെന്ന ആവശ്യം യാത്രക്കാര്‍ ഉയര്‍ത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.