ഓണം: നഗരത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ക്രമീകരണങ്ങള്‍

കൊല്ലം: ഓണക്കാലത്ത് നഗരത്തില്‍ സുരക്ഷ ഉറപ്പുവരുത്താനും രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനും സിറ്റി പൊലീസിന്‍െറ അടിയന്തര ക്രമീകരണങ്ങള്‍. ട്രാഫിക് സുഗമമാക്കുന്നതിനായി 20 ട്രാഫിക് വാര്‍ഡന്മാരെയും എ.ആര്‍ ക്യാമ്പില്‍ നിന്ന് 20 പൊലീസുകാരെയുമടക്കം 40 പേരെ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചുകഴിഞ്ഞു. ക്രമസമാധാന പാലനത്തിനായി ഈസ്റ്റ് സി.ഐ, എസ്.ഐ എന്നിവര്‍ക്ക് പ്രത്യേകചുമതല നല്‍കിയിട്ടുണ്ട്. എ.ആര്‍ ക്യാമ്പില്‍ നിന്ന് 20 പൊലീസുകാരെ കൂടി ഈ ആവശ്യത്തിനായി നിയോഗിച്ചിട്ടുണ്ട്. ഓണക്കാലത്ത് നഗരത്തിലത്തെുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തി. 25 അംഗ ഷാഡോ പൊലീസ് സേനയുടെ സേവനവും നിലവില്‍ നഗരത്തിലുണ്ട്. ഇതുകൂടാതെ നിരീക്ഷണ കാമറകള്‍ വഴിയുള്ള പരിശോധനയും കൂടുതല്‍ കര്‍ശനമാക്കി. അസ്വാഭാവികമായ രീതിയിലുള്ള എന്ത് നീക്കവും ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനും ക്രമീകരണമേര്‍പ്പെടുത്തി. ഓണക്കാലത്തെ സ്പിരിറ്റ് -അനധികൃത മദ്യം കടത്ത് അടക്കം തടയുന്നതിന് പ്രത്യേക വിങ്ങിനെ ചുമതലപ്പെടുത്തി. രാത്രി രണ്ടുമുതല്‍ രാവിലെ ആറു വരെയാണ് ഈ വിഭാഗത്തിന്‍െറ പരിശോധന. ട്രാഫിക് കുരുക്ക് ഒഴിവാക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളുടെ ഉടമകള്‍, ജീവനക്കാര്‍ എന്നിവരുടെ വാഹനങ്ങള്‍ കടക്ക് മുന്നില്‍ പാര്‍ക്ക് ചെയ്യരുതെന്നാണ് നിര്‍ദേശങ്ങളിലൊന്ന്. ലോഡുമായി വരുന്ന വലിയ വാഹനങ്ങള്‍, ലോഡ് കയറ്റാന്‍ വരുന്ന വവഹനങ്ങള്‍ എന്നിവ ലോഡ് ഇറക്കുന്നതിനോ കയറ്റുന്നതിനോ റോഡില്‍ കാത്തുകിടക്കരുത്. കടയുടെ മുന്നില്‍ കയറ്റിറക്ക് നടത്തുന്ന വാഹനം മാറ്റിയശേഷമേ അടുത്ത വാഹനം എത്തി കയറ്റിറക്ക് നടത്താന്‍ പാടുള്ളൂ. അതുവരെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിടണം. റോഡുകളുടെ വശങ്ങളില്‍ കച്ചവടം നടത്തുന്നവര്‍ സാധനസാമഗ്രികള്‍ കടയില്‍ നിന്ന് റോഡിലേക്കോ, നടപ്പാതയിലേക്കോ ഇറക്കിവെക്കുന്നത് പൊലീസ് തടയാന്‍ സാധ്യതയുണ്ട്. ‘നോ പാര്‍ക്കിങ്’ ഭാഗങ്ങളില്‍ വാഹനം നിര്‍ത്തിയിടുന്നവര്‍ക്കും വണ്‍വേയില്‍ കൂടി അതിന് വിരുദ്ധമായി വാഹനമോടിക്കുന്നവര്‍ക്കുമെതിരെ ശക്തവും കര്‍ശനവുമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തില്‍ തിരക്ക് സമയത്ത് ഹെവി വാഹനങ്ങള്‍ നിയന്ത്രിക്കാനും നിര്‍ദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.