വേങ്ങര: അബ്ദുറഹ്മാന്‍ നഗര്‍ കക്കാടംപുറത്തിനടുത്ത് ഊക്കത്ത് മിനിബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കൊണ്ടോട്ടി-കക്കാട് റൂട്ടിലോടുന്ന തൗഫീഖ് ബസും കണ്ണമംഗലത്തുള്ള ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറും ക്ളീനറുമുള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണമംഗലം ചെറിയകാട് കോട്ടാശ്ശേരി കോളനിയിലെ ഡ്രൈവര്‍ വിനോദ് (28) സുനില്‍ (28) രവി (28) സന്തോഷ് (29) തൗഫീഖ് ബസിലെ കണ്ടക്ടര്‍ കൊണ്ടോട്ടി ചുങ്കത്ത് മംഗലത്തൊടി മുഹമ്മദ് അസ്ഹറുദ്ദീന്‍ (23) പാക്കടപ്പുറായ പാപ്പാട്ടിയില്‍ മുഹമ്മദ് (65) മകന്‍ അലി (17) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലെ ക്ളീനര്‍ കരിങ്കല്ലില്‍ വിജേഷിനെ (20) പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ബസ്യാത്രക്കാരായ കക്കാട് മാളിതൊടിക സക്കീന (42) കൂട്ടിലങ്ങാടി തുള്ളിയില്‍ അജ്മല്‍ (23) എ.ആര്‍ നഗര്‍ കക്കാടംപുറം ഷാ മന്‍സിലില്‍ ഷാഹിദ് (18) ബി.പി അങ്ങാടി റാഷിദ് (34) ബസ് ഡ്രൈവര്‍ കളത്തിങ്ങല്‍ വീട്ടില്‍ മൊയ്തീന്‍കുട്ടി (53) എന്നിവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. കൊണ്ടോട്ടിയില്‍നിന്ന് കക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ബസും കൊളപ്പുറം ഭാഗത്തുനിന്ന് കുന്നുംപുറം ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറിയുമാണ് അപകടത്തില്‍പെട്ടത്. ഊക്കത്ത് പള്ളിക്ക് സമീപമുള്ള റോഡിന്‍െറ കയറ്റിറക്കവും വളവും അപകടകാരണമായെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.